
സ്വന്തം ലേഖകൻ
കോട്ടയം: പ്രായപൂർത്തിയാകാത്ത മകളെ ഉപയോഗിച്ച് ഹാൻസ് വിൽപ്പന നടത്തിവന്ന പിതാവിനെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു.
പാല കടപ്പാട്ടൂർ തൊമ്മനാ മറ്റത്തിൽ ജോസഫി (റെജി)നെയാണ് 107 പായ്ക്കറ്റ് ഹാൻസുമായി പാലായിൽ നിന്നും പിടികൂടിയത് .
എസ് ഐ അഭിലാഷ് എം ഡി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസ് സംഘത്തെ കണ്ട ഉടൻ 16 കാരിയായ മകൾ കടയോട് ചേർന്നുള്ള വീടിനുള്ളിലൂടെ ഓടി വീടിനു പിന്നിലുള്ള ഓടയിലേക്ക് സോക്സുകളിൽ നിറച്ച ഹാൻസ് എറിഞ്ഞു കളയുകയായിരുന്നു.
പിന്നാലെ എത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥ കുട്ടിയെ കൈയ്യോടെ പിടികൂടി. പിന്നീട് കടയിൽ നടത്തിയ പരിശോധനയിൽ കൂടുതൽ ഹാൻസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.









