Saturday, April 25, 2026

കോട്ടയം ഈരയിൽക്കടവിൽ ട്രാൻസ്‌ഫോമറിൽ അറ്റകുറ്റപണി നടക്കുന്നതിനിടെ ലൈൻമാന് ഷോക്കേറ്റു; അപകടനില തരണം ചെയ്തുവെന്ന് റിപ്പോർട്ട്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കോട്ടയം ഈരയിൽക്കടവ് ഇഎസ്.ഐ ഓഫിസിനു സമീപത്തെ ട്രാൻസ്‌ഫോമറിൽ അറ്റകുറ്റപണികൾ നടക്കുന്നതിനിടെ ലൈൻമാന് ഷോക്കേറ്റു. ഈസ്റ്റ് വൈദ്യുതി സെക്ഷനിലെ ലൈൻമാൻ സുഭാഷിനാണ് ഷോക്കേറ്റത്.

ബുധനാഴ്ച രാവിലെയാണ് സംഭവം. അറ്റകുറ്റപണികൾ നടക്കുന്നതിനിടെ അപ്രതീക്ഷിതമായി വൈദ്യുതി ലൈനിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈദ്യുതി ലൈൻ ഓഫ് ചെയ്ത ശേഷമായിരുന്നു പണി നടന്നിരുന്നത്. അതിനാൽ എങ്ങിനെയാണ് ഷോക്കേറ്റതെന്നു വ്യക്തമല്ല.

ഷോക്കേറ്റ് നിലത്ത് വീണ ഇദ്ദേഹത്തിന് ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന ജീവനക്കാർ പ്രഥമ ശുശ്രൂഷ നൽകി ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു.