
ചങ്ങനാശ്ശേരിയിലും ലൗ ജിഹാദ്; പത്തൊൻപതുകാരി യുവതിയെ മലപ്പുറം സ്വദേശി കുടുക്കിയതാണെന്ന് കുടുംബത്തിൻ്റെ വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിലും
ലൗ ജിഹാദ് ആരോപണം.
ചങ്ങനാശ്ശേരി തുരുത്തി സ്വദേശിനിയായ എമിലിയെ (19) രക്ഷിക്കണമെന്ന് കാട്ടി കുടുംബം രംഗത്ത്. യുവാനിനൊപ്പം കഴിയുന്ന പെണ്‍കുട്ടി തനിക്ക് തിരിച്ചു വരാന്‍ താല്പര്യമുണ്ടെന്നും ജീവന് ഭീഷണി ഉള്ളതു കൊണ്ടാണ് പോകുന്നതെന്നും പറഞ്ഞതായി ചേച്ചിയാണ് വെളിപ്പെടുത്തുന്നത്
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരൂരില്‍ നേത്ര ചികിത്സ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ്. സഹോദരി ആല്‍ഫി ഇവിടെ ആരോഗ്യ വകുപ്പില്‍ നേഴ്‌സാണ്. എമിലിയേയും അമ്മയേയും ചേച്ചി മലപ്പുറത്ത് വാടക വീടെടുത്ത് അങ്ങോട്ടു കൊണ്ടുവന്നു.
അവിടെ വച്ച് ഷാജഹാന്‍ എന്നു പറയുന്ന 26 കാരനുമായി പരിചയപ്പെട്ടു. 3 മാസത്തെ താമസത്തിനിടയില്‍ ഇവര്‍ പ്രേമത്തിലായി എന്നാണ് പറയുന്നത്.
മയക്കുമരുന്ന് നല്‍കി അന്യമതസ്ഥരായ പെണ്‍കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുന്ന ഗ്രൂപ്പിലെ കണ്ണിയാണ് ഷാജഹാന്‍ എന്ന സൂചന ലഭിച്ചതിനെതുടര്‍ന്ന് എമിലിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് എമിലിയോടൊപ്പം ഷാജഹാന്‍ തീരൂര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി.
തമ്മില്‍ പ്രേമത്തിലാണെന്നും ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നതായും അറിയിച്ചു. എന്നാൽ തനിക്ക് തിരിച്ചു വരാന്‍ താല്പര്യമുണ്ടെന്നും ജീവന് ഭീഷണി ഉള്ളതു കൊണ്ടാണ് പോകുന്നതെന്നും എമിലി പറഞ്ഞതായാണ് സഹോദരിയുടെ ആരോപണം.