
സ്വന്തം ലേഖകൻ
സേലം: യുട്യൂബ് കണ്ട് എ.ടി.എം. തകര്‍ക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. പണമരത്തുപ്പട്ടി പെരുമനൂര്‍ മാണിയക്കാട്ടിലെ വിജയകുമാറാണ് (20) അറസ്റ്റിലായത്.
16-ന് രാത്രി ഒരുമണിക്ക് മല്ലൂര്‍ നിലവാരപ്പട്ടി ഗ്രാമത്തില്‍ സേലം-നാമക്കല്‍ ദേശീയപാതയിലുള്ള സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മിലാണ് കവര്‍ച്ചാ ശ്രമം ഉണ്ടായത്.
യന്ത്രം തകര്‍ക്കുന്നതിനിടയില്‍ അലാറം അടിച്ചതോടെ ഇയാള്‍ ഓടിരക്ഷപ്പെട്ടു. മല്ലൂര്‍ പോലീസ് അന്വേഷണം നടത്തി. സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞ ചിത്രത്തില്‍നിന്ന് വിജയകുമാറിനെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുട്യൂബില്‍ എ.ടി.എം. തകര്‍ക്കുന്നത് കണ്ടുപഠിച്ചശേഷമാണ് യന്ത്രം തകര്‍ക്കാന്‍ ശ്രമിച്ചതെന്ന് വിജയകുമാര്‍ പറഞ്ഞു.







