video
play-sharp-fill

1 C
Alba Iulia
Friday, May 16, 2025
HomeCrimeയുക്രൈനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വെടിയുണ്ട; വിദ്യാര്‍ത്ഥിയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍

യുക്രൈനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വെടിയുണ്ട; വിദ്യാര്‍ത്ഥിയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍

Spread the love

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വെടിയുണ്ട കണ്ടെത്തി.

ഇതേതുടര്‍ന്ന്, വിദ്യാര്‍ത്ഥിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരം സുരക്ഷാ ഉദ്യോഗസ്ഥര്‍ കേരള ഹൗസ് അധികൃതരേയും രക്ഷിതാക്കളെയും അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥി ഡല്‍ഹിയിലെത്തിയത്.

തുടര്‍ന്ന്, കേരള സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ വിമാനത്തില്‍ നാട്ടിലേക്ക് പോകാനിരിക്കെ നടത്തിയ പരിശോധനയിലാണ് ബാഗില്‍ നിന്നും വെടിയുണ്ട കണ്ടെത്തിയത്. ഇതോടെ, വിദ്യാര്‍ത്ഥിയുടെ യാത്ര വിമാനത്താവള അധികൃതര്‍ തടയുകയായിരുന്നു.

വിദ്യാര്‍ത്ഥിക്ക് ഇതുവരെ കേരളത്തിലേക്ക് മടങ്ങാന്‍ സാധിച്ചില്ല. വിഷയം വളരെ ഗൗരവത്തോടെയാണ് വിമാനത്താവള അധികൃതര്‍ കാണുന്നത്.

യുദ്ധഭൂമിയില്‍ നിന്നും വരുമ്പോള്‍ വെടിയുണ്ട കണ്ടെത്തിയ പശ്ചാത്തലം, അത് ഏത് സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ എത്തിയത് എന്നത് സംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ട്. വിഷയവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments