video
play-sharp-fill

Wednesday, May 21, 2025
HomeMainമുണ്ടക്കയം ചോറ്റിയിൽ ക്ഷേത്രദർശനത്തിനെത്തിയ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു; ചോദ്യം ചെയ്യാനെത്തിയ ഭർത്താവിനേയും പിതാവിനേയും...

മുണ്ടക്കയം ചോറ്റിയിൽ ക്ഷേത്രദർശനത്തിനെത്തിയ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു; ചോദ്യം ചെയ്യാനെത്തിയ ഭർത്താവിനേയും പിതാവിനേയും എസ് ഐയേയും മർദ്ദിച്ച അക്രമി ജയൻ പിടിയിൽ

Spread the love

സ്വന്തം ലേഖിക
മുണ്ടക്കയം : മുണ്ടക്കയം ചോറ്റി മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആരാധന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ യുവതിയോടു അശ്ലീലച്ചുവയോടെ സംസാരിച്ചു. സംഭവത്തിൽ ചോദ്യം ചെയ്യാനെത്തിയ ഭർത്താവിനേയും പിതാവിനേയും എസ് ഐയേയും മർദ്ദിച്ച അക്രമി ജയൻ പിടിയിൽ

ഇന്ന് ഉച്ചയ്യോടെയായിരുന്നു ക്ഷേത്ര സമീപത്ത് അക്രമസംഭവങ്ങൾ ഉണ്ടായത്. കടുത്ത ചൂടിനെ തുടർന്നു യുവതി സമീപത്തെ കടയുടെ വരാന്തയിൽ ഇരിക്കുകയായിരുന്നു. ഇതിനിടയിൽ മദ്യലഹരിയിലായിരുന്ന കടയുടമ യുവതിയോട് അശ്ളീല ചുവയോടെ സംസാരിച്ചു . ഇത് ചോദ്യം ചെയ്ത ഭർത്താവിനെയും പിതാവിനേയും വ്യാപാരിയും സുഹൃത്തും അക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ യുവതിക്കും പരിക്കേറ്റിട്ടുണ്ട്.

വിവരം അറിഞ്ഞ് ഫ്ലൈയിങ്ങ് സ്ക്വാഡ് എസ്.ഐ ലാലുവിൻ്റെ നേതൃത്വത്തിൽ പൊലീസ് എത്തി സ്റ്റേഷനിലേയ്ക്ക് കൂട്ടികൊണ്ടുവരാൻ ശ്രമം നടത്തിയത് കയ്യാങ്കളിയിലായി. സംഭവത്തിൽ പൊലീസിനും പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്രമത്തിന് ശേഷം ഒളിവിൽപോയ ജയനെ മുണ്ടക്കയം എസ്.എച്ച്.ഒ ഷൈൻ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ജയനെ റിമാൻഡ് ചെയ്ത്, പൊൻകുന്നം സബ്ജയിലിലേക്കയച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments