ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മകള്‍ക്ക് ഭര്‍തൃവീട്ടില്‍ ക്രൂരമര്‍ദ്ദനമേറ്റതായി അമ്മ; മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍

Spread the love

സ്വന്തം ലേഖിക

കോതമംഗലം: ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കുറ്റിലഞ്ഞി മറ്റത്തില്‍ വീട്ടില്‍ സോമിലി എബിനെ (22) ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭര്‍ത്താവ് മുളവൂര്‍ വെള്ളത്തിനാനിക്കല്‍ എബിന്‍ ജോണിന്റെ വീട്ടിലാണ് സോമിലിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.

സോമിലിയുടെ മാതാവ് മിനി ഇക്കാര്യം ചൂണ്ടികാട്ടി പോലീസില്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് മൃതദേഹം മുവാറ്റുപുഴ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.

ഇന്‍ക്വസ്റ്റിന് ശേഷം നടപടികള്‍ പൂര്‍ത്തീകരിച്ച്‌ ഉന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും.

രാവിലെ 11 മണിയോടെയാണ് സോമിലി മരണപ്പെട്ടതായി ഭര്‍ത്താവിന്റെ വീട്ടുകാര്‍ സോമിലിയുടെ ബന്ധുക്കളെ അറിയിക്കുന്നത്. രണ്ടര വര്‍ഷം മുന്‍പാണ് സോമിലിയെ മുളവൂര്‍ പൊന്നിരിക്കപറബില്‍ വെള്ളത്തിനാനിക്കല്‍ എബിന്‍ ജോണുമായുള്ള വിവാഹം നടത്തിയത്.
ഇവര്‍ക്ക് ഒന്നരവയസുള്ള ഒരു കുട്ടിയുമുണ്ട്.

കഴിഞ്ഞ ശനിയാഴ്‌ച്ച ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച്‌ ക്രൂര മര്‍ദ്ദനമേറ്റതായി തിങ്കളാഴ്‌ച്ച വിളിച്ച്‌ സോമിലി മാതാവിനോട് പരാതി പറഞ്ഞിരുന്നു. വീട്ടുകാരുടെ ഇടപെടലാണ് ഭര്‍ത്താവ് മര്‍ദ്ദിക്കാന്‍ കാരണമെന്നാണ് മാതാവിനോട് ഫോണില്‍ പറഞ്ഞിരുന്നത്.

വിഷയം രമ്യമായി പരിഹരിക്കാനിരിക്കെയാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കുറ്റിലഞ്ഞി സ്വദേശി മിനിയുടേയും അന്തരിച്ച സോമിയുടേയും മകളാണ് മരിച്ച സോമിലി. സഹോദരന്‍: ബേസില്‍