കോട്ടയം തോട്ടയ്ക്കാട് ക്ഷേത്രത്തിലെ മഹാശിവരാത്രി തിരുവുത്സവത്തിന് ഫെബ്രുവരി 21 ന് കൊടിയേറും
സ്വന്തം ലേഖിക
കോട്ടയം: പ്രസിദ്ധമായ കോട്ടയം തോട്ടയ്ക്കാട് ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തിന് ഫെബ്രുവരി 21 ന് വൈകുന്നേരം 6.15ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ വടക്കേമടം സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവരുടെ മുഖ്യ കർമികത്വത്തിൽ തൃക്കൊടിയേറും.
തുടർന്ന് 6:45 ന് ദീപാരാധന, ഏഴ് മുതൽ കഥകളി. 22 മുതൽ 28 വരെ എല്ലാദിവസവും രാവിലെ അഞ്ച് മണിക്ക് നട തുറക്കൽ, ആറ് മണി മുതൽ ഉഷപൂജ, എതിരത്തെപൂജ, പന്തീരടി പൂജ, ഏഴ് മണിക്ക് പുരാണപാരായണം, എട്ട് മണിക്ക് ശ്രീബലി, വൈകുന്നേരം 6:30 ന് ദീപാരാധന, ഒൻപതിന് വിളക്കിനെഴുന്നള്ളിപ്പ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
22 ന് വൈകിട്ട് ഏഴ് മുതൽ ഓട്ടൻതുള്ളൽ,23 ന് വൈകിട്ട് ഏഴ് മുതൽ എലൂർ ബിജുവിന്റെ സോപാനസംഗീതം, 24 ന് വൈകിട്ട് ഏഴ് മുതൽ ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യത്തിന്റെ കർണാട്ടിക് സമ്പ്രദായഭജൻസ്, 25 ന് വൈകിട്ട് ഏഴ് മുതൽ വൈക്കം ശിവഹരിയുടെ ഭജൻസ് 26,27 തീയതികളിൽ രാവിലെ 10ന് ഉത്സവബലി, ഉച്ചക്ക് 12.30 മുതൽ ഉത്സവബലി ദർശനം, ഒരു മണി മുതൽ പ്രസാദമൂട്ട്.
26 ന് വൈകിട്ട് ഏഴിന് ഭാരതനാട്യം. വൈകിട്ടു ഒൻപതിന് വിളക്കിനെഴുന്നള്ളിപ്പിന് വെച്ചൂർ അരുൺ മാരാരുടെ സ്പെഷ്യൽ പഞ്ചാരിമേളം അകമ്പടിയാകും. 27 ന് വൈകിട്ട് ഏഴിന് തോട്ടയ്ക്കാട് സന്തോഷ് കുമാറിന്റെ സംഗീതകച്ചേരി. 28 ന് രാവിലെ 10 മുതൽ വലിയ ഉത്സവബലി, ഉച്ചക്ക് 12:30 മുതൽ പ്രസിദ്ധമായ ഉത്സവബലി ദർശനം, ഒന്ന് മുതൽ മഹാപ്രസാദമൂട്ട്, വൈകുന്നേരം 6:30ന് മഹാദീപാരാധന, 7 മുതൽ ഭാരതനാട്യം, 8:30 മുതൽ വലിയവിളക്ക്, കാവടി ഹിഡുംബൻ പൂജ,9:30 മുതൽ കാവടി വിളക്ക്.
മഹാശിവരാത്രി ദിനമായ മാർച്ച് ഒന്നിന് പുലർച്ചെ നാല് മുതൽ പള്ളിയുണർത്തൽ,നിർമ്മാല്യം, ദർശനം, അഞ്ച് മണിക്ക് മഹാഗണപതിഹോമം,5:30 നു ഉഷപൂജ, എതിരത്തെ പൂജ, പന്തീരടിപൂജ, 6:30 ന് ശ്രീഭൂതബലി,7:30 മുതൽ ശ്രീബലി,11.30 മുതൽ വിവിധ പാട്ടമ്പലങ്ങളിൽ നിന്ന് കാവടി വരവ്, ഉച്ചക്ക് 1 മണിക്ക് കാവടി അഭിഷേകം,വൈകുന്നേരം 4:30ന് കെട്ടുകാഴ്ച, വലിയകാഴ്ചശ്രീബലി,6:30 ന് വിശേഷാൽ ദീപാരാധന,7:30 മുതൽ ഗജവീരന്മാരുടെ അകമ്പടിയിൽ സേവ, അൻപൊലി, പറ വഴിപാട്, 9 മണിക്ക് പഞ്ചാരിമേളം,രാത്രി 10 മണിക്ക് ഗരുഡൻ വരവ്,12.30 ന് ചരിത്രപ്രസിദ്ധമായ ശിവരാത്രി പൂജ, അഷ്ടാഭിഷേകം, പുലർച്ചെ 2:30 ന് പള്ളിവേട്ട.
മാർച്ച് ഒന്നിന് ചരിത്രപ്രസിദ്ധമായ തോട്ടയ്ക്കാട് തിരുഃ ആറാട്ട്. ഉച്ചക്ക് 1മണി മുതൽ ആറാട്ട് സദ്യ. വൈകുന്നേരം നാല് മണിക്ക് മാടത്താനി കടവിലേക്ക് ആറാട്ട് പുറപ്പാട്, എഴ് മുതൽ അമ്പലക്കവലയിൽ നാദസ്വരകച്ചേരി,7:30 മുതൽ സംഗീതസദസ്സ്. ഒൻപതിന് ആലുംചുവട്ടിൽ പാലമറ്റം സി വി പ്രദീപ് കുമാറിന്റെ സംഗീതകച്ചേരി ,11 മുതൽ ആറാട്ട് എതിരേൽപ്പ്,11:45 ന് ദേവസ്വം ബോർഡിന്റെ ആറാട്ട് സ്വീകരണം തുടർന്ന് കൂടിയെഴുന്നള്ളത്ത്, ആകാശവിസ്മയം എന്നിവയോടെ ഉത്സവം കൊടിയിറങ്ങും.
ശിവരാത്രി, ആറാട്ട് ദിനങ്ങളിൽ ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ തോട്ടയ്ക്കാട് ഭഗവാന്റെ തങ്കതിടമ്പേറ്റും. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാവും ഉത്സവം നടക്കുന്നത്.