play-sharp-fill
ആ​ദ്യ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​ക​രീ​ച്ച്‌​ മ​ണി​ക്കൂ​റു​കൾക്ക് അകം   കോട്ടയം മെഡിക്കല്‍ കോളജില്‍ വീണ്ടും കരള്‍മാറ്റ ശസ്ത്രക്രിയക്ക്​ ഒരുക്കം

ആ​ദ്യ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​ക​രീ​ച്ച്‌​ മ​ണി​ക്കൂ​റു​കൾക്ക് അകം കോട്ടയം മെഡിക്കല്‍ കോളജില്‍ വീണ്ടും കരള്‍മാറ്റ ശസ്ത്രക്രിയക്ക്​ ഒരുക്കം

സ്വന്തം ലേഖിക
ഗാ​ന്ധി​ന​ഗ​ര്‍: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വീ​ണ്ടും ക​ര​ള്‍​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്ക്​ ഒ​രു​ക്കം.

ആ​ദ്യ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​ക​രീ​ച്ച്‌​ മ​ണി​ക്കൂ​റു​ക​ള്‍ പി​ന്നി​ടു​മ്ബോ​ഴാ​ണ്​ അ​ടു​ത്ത ദൗ​ത്യം ഏ​റ്റെ​ടു​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.


തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച യു​വാ​വി‍െന്‍റ ക​ര​ളാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന 50കാ​ര​നി​ല്‍ തു​ന്നി​ച്ചേ​ര്‍​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബു​ധ​നാ​ഴ്ച കോ​ട്ട​യ​ത്തു​നി​ന്നു​ള്ള മെ​ഡി​ക്ക​ല്‍ സം​ഘം തൃ​ശൂ​രി​ലെ​ത്തി ക​ര​ള്‍ ഏ​റ്റു​വാ​ങ്ങു​മെ​ന്നാ​ണ്​ വി​വ​രം. മ​റ്റ്​ ത​ട​സ്സ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ങ്കി​ല്‍ ഇ​ത്​ എ​ത്തി​ച്ച്‌​ ശ​സ്ത്ര​ക്രി​യ ന​ട​ത്തും.

ഇ​തോ​ടൊ​പ്പം വൃ​ക്ക, ഹൃ​ദ​യം, ക​ണ്ണ് തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളും ദാ​നം​ചെ​യ്യു​വാ​ന്‍ മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച​യാ​ളി​​ന്‍റെ അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​യും ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ള്‍​ക്കു ന​ല്കു​മെ​ന്നും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച രാ​വി​ലെ മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ സ്ഥി​രീ​ക​ര​ണ​മാ​കൂ.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ന്ന ആ​ദ്യ ക​ര​ള്‍​മാ​റ്റ ശ​സ്ത്ര​ക്രി​യ​യു​ടെ ചെ​ല​വു​ക​ള്‍ സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കും. ആ​ദ്യ ശ​സ്‌​ത്ര​ക്രി​യ​യാ​യ​തി​നാ​ലാ​ണ്​ സൗ​ജ​ന്യ​മാ​യി ന​ട​ത്തി​യ​തെ​ന്നും ഇ​ക്കാ​ര്യം സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​താ​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

രോ​ഗി​ക്കും ബ​ന്ധു​ക്ക​ള്‍​ക്കും അ​റി​യി​പ്പ്​ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു. ആ​ദ്യ​ദൗ​ത്യം വി​ജ​യ​ക​ര​മാ​ണെ​ങ്കി​ലും നി​രീ​ക്ഷ​ണം തു​ട​രു​മെ​ന്ന്​ ഗാ​സ്ട്രോ സ​ര്‍​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ആ​ര്‍.​എ​സ്. സി​ന്ധു പ​റ​ഞ്ഞു. ഇ​നി​യും ക​ര​ള്‍​മാ​റ്റ ശ​സ്‌​ത്ര​ക്രി​യ​ക്കാ​യി രോ​ഗി​ക​ള്‍ ലി​സ്‌​റ്റി​ലു​ണ്ടെ​ന്ന്‌ ഡോ. ​സി​ന്ധു പ​റ​ഞ്ഞു.

തൃ​ശൂ​ര്‍ വേ​ലൂ​ര്‍ വ​ട്ടേ​ക്കാ​ട്ട് സു​ബേ​ഷാ​ണ്​ (40) ക​​ഴി​ഞ്ഞ​ദി​വ​സം ക​ര​ള്‍​മാ​റ്റ​ല്‍ ശ​സ്ത്ര​ക്രീ​യ​ക്ക് വി​ധേ​യ​നാ​യ​ത്. ഭാ​ര്യ പ്ര​വി​ജ​യാ​ണ്(34 ) ക​ര​ള്‍ പ​കു​ത്തു​ന​ല്‍​കി​യ​ത്.

ഗാ​സ്‌​ട്രോ വി​ഭാ​ഗം ഡോ​ക്ട​ര്‍​മാ​രാ​യ ഡൊ​മി​നി​ക് മാ​ത്യു, ജീ​വ​ന്‍ ജോ​സ്, തു​ള​സി കോ​ട്ടാ​യി, ഓ​ങ്കോ​ള​ജി സ​ര്‍​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ടി വി ​മു​ര​ളി, ജ​ന​റ​ല്‍ സ​ര്‍​ജ​ന്‍ ഡോ. ​ജോ​സ് സ്റ്റാ​ന്‍​ലി, ഡോ. ​മ​നൂ​പ്, അ​ന​സ്ത്യേ​ഷ്യ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഷീ​ല വ​ര്‍​ഗീ​സ്, ഡോ. ​സോ​ജ​ന്‍, ഡോ. ​അ​നി​ല്‍, ഡോ. ​ദി​വ്യ, ഡോ. ​ടി​റ്റോ, ഹെ​ഡ് നേ​ഴ്സ് സു​മി​ത തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്‌ ശ​സ്‌​ത്ര​ക്രി​യ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്‌. സൂ​പ്ര​ണ്ട് ഡോ. ​ടി.​കെ. ജ​യ​കു​മാ​റും മു​ഴു​വ​ന്‍​സ​മ​യം പ​ങ്കാ​ളി​യാ​യി.