സ്വന്തം ലേഖകൻ
പൂഞ്ഞാര്‍: കോട്ടയം പൂഞ്ഞാറിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് റോഡരികിലെ ടെലിഫോണ്‍ തൂണിലിടിച്ച് അപകടം. യുവാവ് മരിച്ചു.
പെരിയാര്‍ വള്ളക്കടവ് കണിയാംപറമ്പില്‍ രവീന്ദ്രന്റെ മകന്‍ സജി (38) യാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സജിയോടൊപ്പമുണ്ടായിരുന്ന ഭാര്യാ സഹോദരന്‍ ഇളംങ്ങുളം കെഴുവനാല്‍ നിഷാദിനെ (35) പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പൂഞ്ഞാറിലെ ബന്ധു വീട്ടിലെത്തി മടങ്ങവേ ഞായറാഴ്ച ഒരു മണിയോടെ വളതൂക്കില്‍ വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട ബുള്ളറ്റ് ടെലിഫോണ്‍ തൂണിലിടിച്ച് മറിയുകയായിരുന്നു.
കഴുത്തിന് സാരമായി പരിക്കേറ്റ സജിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സജിയുടെ അമ്മ കമലമ്മ. ഭാര്യ: പ്രിയ ഇളംങ്ങുളം കെഴുവനാല്‍ കുടുംബാംഗം. മക്കള്‍: അദ്വൈത്, ശ്രീക്കുട്ടി.