video
play-sharp-fill

എഞ്ചിനീയറിംഗ് ചോദ്യപേപ്പറിലും മിന്നൽ എഫക്ട്; കുറുക്കന്‍മൂലയുടെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം തിരഞ്ഞ് മെക്ക് വിദ്യാര്‍ത്ഥികള്‍!!

എഞ്ചിനീയറിംഗ് ചോദ്യപേപ്പറിലും മിന്നൽ എഫക്ട്; കുറുക്കന്‍മൂലയുടെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം തിരഞ്ഞ് മെക്ക് വിദ്യാര്‍ത്ഥികള്‍!!

Spread the love

സ്വന്തം ലേഖകൻ

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ മെക്കാനില്‍ വിഭാഗത്തിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ചോദ്യപേപ്പറില്‍ നിറഞ്ഞു നിന്നത് മിന്നല്‍ മുരളി.

മിന്നല്‍ മുരളി യു.എസിലെത്തി അയണ്‍മാനെയും അക്വാമാനെയും കാണുന്നതും അവരുടെ പ്രശ്‌നങ്ങള്‍ മെക്കാനിക്കല്‍ തിയറി ഉപയോഗിച്ച് പരിഹരിക്കുന്നതുമാണ് ചോദ്യപേപ്പറില്‍ ഉള്ളത്. ഇന്റേണല്‍ എക്‌സാമിനേഷനിലാണ് രസകരമായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ സംവിധായകന്‍ ബേസില്‍ ജോസഫും ചോദ്യ പേപ്പര്‍ പങ്കുവെച്ചിട്ടുണ്ട്. ദേശം, കണ്ണാടിക്കല്‍, കുറുക്കന്‍മൂല എല്ലാം ഉണ്ട് എന്ന കുറിപ്പിലാണ് ബേസില്‍ ചോദ്യപേപ്പര്‍ പങ്കുവെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറുക്കന്‍മൂലയിലെ കുടിവെള്ള പ്രശ്‌നം എഞ്ചിനീയറിംഗ് ഉപയോഗിച്ച് എങ്ങനെ പരിഹരിക്കാമെന്നും ചോദ്യ പേപ്പര്‍ ചോദിക്കുന്നു.