
സ്വന്തം ലേഖകൻ
രാജസ്ഥാൻ: ദളിത് യുവാവിനെ മർദ്ദിച്ച് മൂത്രം കുടിപ്പിച്ച സംഭവത്തിൽ എട്ട് പേർക്കെതിരെ കേസ്. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം.
25കാരനായ രാകേഷ് മേഘ്വാളിനെതിരെയാണ് ആക്രമണമുണ്ടായത്. ഈ മാസം 26ന് രാജ്യം റിപ്പബ്ളിക് ദിനം ആഘോഷിക്കവെയാണ് ക്രൂരകൃത്യം അരങ്ങേറിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

26ന് രാത്രി ഉമേഷ് ജാട്ട് എന്നയാൾ രാകേഷിന്റെ വീട്ടിലെത്തി ഒപ്പം പോകാൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ രാകേഷ് അതിനു തയ്യാറാകാതെ വന്നതോടെ ഉമേഷും ഏഴ് സുഹൃത്തുക്കളും ചേർന്ന് രാകേഷിനെ ബലം പ്രയോഗിച്ച് ഉമേഷിന്റെ കാറിൽ കയറ്റി അടുത്തുള്ള പാടത്തേക്ക് കൊണ്ടുപോയി.







