video
play-sharp-fill

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനേയും ഭാര്യയേയും ഹർത്താൽ അനുകൂലികൾ തല്ലിച്ചതച്ചു

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനേയും ഭാര്യയേയും ഹർത്താൽ അനുകൂലികൾ തല്ലിച്ചതച്ചു

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനെയും ഭാര്യയേയും ഹർത്താൽ അനുകൂലികൾ മർദ്ദിച്ചു. പി. മോഹനന്റെ മകൻ ജൂലിയസ് നികിതാസ്, ഏഷ്യാനെറ്റ് ന്യൂസിൽ മാധ്യമപ്രവർത്തകയായ ഭാര്യ സാനിയോ മനോമി എന്നിവർക്കാണ് മർദ്ദനമേറ്റത്.

കുറ്റ്യാടി അമ്പലക്കുളങ്ങരയിൽ വച്ച് ഉച്ചയ്ക്ക് 12.30നാണ് മർദ്ദനമേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഹർത്താൽ അനുകൂലികൾ വാഹനം തടഞ്ഞ് മർദ്ദിക്കുകയായിരുന്നു. സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങി വരുന്നവഴിയായിരുന്നു ആക്രമണം. അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോകുന്ന വഴി വീണ്ടും കാർ തടഞ്ഞ് ആക്രമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂലിയസിനും സാനിയോയ്ക്കും മൂക്കിനാണ് പരുക്കേറ്റിരിക്കുന്നത്. ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ജൂലിയസ് പി. മോഹനന്റെ മകനാണെന്ന് തിരിച്ചറിഞ്ഞ് നടന്ന ആക്രമണമാണെന്നാണ് സൂചന. കാർ തടഞ്ഞയുടൻ താക്കോൽ ഊരിയെടുത്ത ശേഷം മർദ്ദിക്കുകയായിരുന്നു.