നീണ്ടൂരിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി വാഹനങ്ങളിലിടിച്ച് അപകടം; മണ്ണുമായി പോയ ടിപ്പർ ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറും ഓട്ടോയും ഇടിച്ചു തകർത്തു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: നീണ്ടൂരിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി വാഹനങ്ങളിലിടിച്ച് അപകടം. അപകടത്തിൽ രണ്ടു കാറും ഒരു ഓട്ടോറിക്ഷയും തകർന്നു.

ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെ നീണ്ടൂർ കല്ലറ റോഡിലായിരുന്നു അപകടം നടന്നത്. നീണ്ടൂരിൽ നിന്നും മണ്ണുമായി കല്ലറ ഭാഗത്തേയ്ക്കു പോകുകയായിരുന്ന ടിപ്പർ ലോറി നീണ്ടൂർ കവല ഭാഗത്ത് വച്ച് നിയന്ത്രണം നഷ്ടമായി റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകൾ ഇടിച്ചു തകർക്കുകയായിരുന്നു. കാറിന് പുറമെ ടിപ്പർ സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിലും ഇടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തെ തുടർന്നു നീണ്ടൂർ റോഡിൽ ഇരുപത് മിനിറ്റോളം ഗതാഗത തടസവും നേരിട്ടു. അപകട വിവരം അറിഞ്ഞ് ഏറ്റുമാനൂർ പൊലീസ് സ്ഥലത്ത് എത്തി. തുടർന്നാണ് വാഹനങ്ങൾ മാറ്റി ഗതാഗതം സുഗമമാക്കിയത്.