
സ്വന്തം ലേഖിക
കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ വാഹനമോടിച്ച ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്പെക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു.
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ സ്വദേശി അശ്വിന് (35) ആണ് അറസ്റ്റിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുവത്സരത്തിന്റെ ഭാഗമായി ഹൊസ്ദുര്‍ഗ് പോലീസ് കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളില്‍ വാഹന പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിനിടെയാണ് കാസര്‍ഗോഡ് ഭാഗത്തു നിന്ന് അശ്വിന് ബന്ധുവിനൊപ്പം കാറില്‍ ഇതുവഴി പോയത്.
കാറിനെ പിന്തുടര്‍ന്ന പോലീസ് പുതിയകോട്ടയില്‍ വച്ച് ഇരുവരെയും പിടികൂടി. സ്റ്റേഷനിലെത്തിച്ച ശേഷം പോലീസ് ബന്ധുവിനെ ചോദ്യം ചെയ്യുന്നതിനിടെ അശ്വിന് മേശപ്പുറത്തുണ്ടായിരുന്ന താക്കോലെടുത്ത് കാറുമായി കടന്നുകളഞ്ഞു.
എന്നാല്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട കാര്‍ റോഡിന് പുറത്തേക്കു തെന്നിമാറി. ശബ്ദം കേട്ട് സമീപത്ത് ഡ്യൂട്ടിലുണ്ടായിരുന്ന പോലീസുകാര്‍ അശ്വിനെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒമ്പതിന് അശ്വിന് ഓടിച്ച കാറിടിച്ച് കാഞ്ഞങ്ങാട് ജില്ലാ ജയില്‍ വാര്ഡന് ശ്രീനിവാസന് (52) മരിച്ചിരുന്നു.
പൊലീസ് അറസ്റ്റ് ചെയ്ത അശ്വിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.







