
സ്വന്തം ലേഖകൻ
കൊച്ചി: ഇടപ്പള്ളി സിഗ്നലിൽ കെഎസ്ആർടിസി ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും ഉൾപ്പെടെ അപകടത്തിൽപ്പെട്ടു. തീർത്ഥാടകരുടെ വാഹനം ഇടിയുടെ ആഘാതത്തിൽ മിനി വാനിലും ബൈക്കിലും ഇടിച്ചു.
ബസിനുള്ളിലുണ്ടായിരുന്ന 20 പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടപ്പള്ളി ജംഗ്ഷനിൽ നിന്ന് എറണാകുളം ഡിപ്പോയിലേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. ആദ്യം ബസ് ഒരു മിനി ലോറിയിലാണ് ഇടിച്ചത്. ഈ മിനിലോറി ശബരിമല തീർത്ഥാടകരുടെ വാഹനത്തിലേക്ക് ചെന്നിടിക്കുകയായിരുന്നു.
ഈ വാഹനം മുന്നോട്ട് ചെന്ന് ബൈക്കിലും ഇടിച്ചു. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
അടുത്ത് സർവ്വീസ് കഴിഞ്ഞ വണ്ടിയാണ് അപകടത്തിൽപ്പെട്ടതെന്ന് കെഎസ്ആർടിസി ജീവനക്കാർ പറയുന്നു.







