നാട്ടുകാരുടെ നടുവൊടിക്കാൻ നടുറോഡിൽ കുഴിയൊരുക്കി സ്വകാര്യ ടെലികോം കമ്പനി; കുഴിയിൽ വീണ് ബൈക്ക് യാത്രികന് പരിക്ക്

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: മൂലവട്ടം മേൽപ്പാലത്തിന് സമീപം യു ജി കേബിൾ സ്ഥാപിക്കാനായി അധികൃതർ കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രകാരന് പരിക്ക്. രാവിലെ 11.15നാണ് സംഭവം.

video
play-sharp-fill

മൂലവട്ടം മേൽപാലത്തിനും മണിപ്പുഴ ജങ്ഷനുമിടയിലാണ് അപകടം നടന്നത്. കൊല്ലാട് ചൂളക്കവല സ്വദേശി ബേബിച്ചനാണ് അപകടത്തിൽപെട്ടത്.

നാട്ടുകാർ ചേർന്ന് ഇയാളെ സമീപത്തെ ആശുപത്രിയിലെത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ ടെലികോം കമ്പനി യു.ജി കേബിൾ സ്ഥാപിക്കാനായി എടുത്ത് കുഴി പണി തീർന്നിട്ടും അത് അടയ്ക്കുകയോ കോൺക്രീറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.

കുഴിയുടെ മുകളിൽ ചാക്കിട്ട് മൂടിയ നിലയിലാണ്. പല വാഹനങ്ങളും ഇതിൽ വന്ന് വീഴുന്നത് പതിവാണ്.

ഇതിനു മുൻപും നിരവധി ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപെട്ടിട്ടുണ്ട്.