
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം കുറിച്ചിയിൽ കെ.എസ് ആർടി ബസ് എയ്സിലിടിച്ച് നടന്ന അപകടത്തിൽ എയ്സ് ഡ്രൈവർക്ക് പരിക്ക്.
ബുധനാഴ്ച ഒരു മണിയോടെയാണ് കുറിച്ചി ഔട്ട് പോസ്റ്റിൽ മന്ദിരം കവലയ്ക്ക് സമീപം അപകടം നടന്നത്.
ചങ്ങനാശേരിയിലേക്ക് പോകുകയായിരുന്ന എയ്സ് അതേ ദിശയിൽ വന്ന കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റിൽ ഇടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമിത വേഗത്തിലെത്തിയ ബസിലിടിച്ച് എയ്സ് നിരങ്ങി നീങ്ങി മറ്റൊരു കെ എസ് ആർ ടിസി ബസിലും ഇടിച്ചു.
ഇടിയുടെ ആഘാതത്തിൽ എയ്സിന്റെ മുൻവശം പൂർണ്ണമായി തകരുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
സ്ഥലത്തെത്തിയ ചിങ്ങവനം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.







