Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തീ ഉയരുന്നത് കണ്ട് വണ്ടി നിർത്തി ഇറങ്ങിയോടിയതിനാൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കരുനാഗപ്പള്ളിയിലാണ് സംഭവം. ബിബിനും ദിവ്യയുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വാഹനം ഓടുന്നതിനിടെ, കാറിന്റെ മുൻവശത്ത് നിന്ന് തീ ഉയരുന്നത് ബിബിനാണ് ആദ്യം കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് വാഹനം റോഡരികിലേക്ക് നിർത്തി, ഇരുവരും ചാടി ഇറങ്ങുകയായിരുന്നു. കാർ പൂർണമായി കത്തിനശിച്ചു. കരുനാഗപ്പള്ളിയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

ഷോർട്ട് സർക്യൂട്ടാണ് തീ ഉയരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്‌സ് പരിശോധിച്ച് വരികയാണ്. കൊല്ലത്ത് അടുത്തിടെ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ അഞ്ചലിലും സമാനമായ സംഭവം നടന്നിരുന്നു.