കോട്ടയം മണർകാട് പാലത്തിന്റെ കൈവരിയിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് തോട്ടിൽ വീണു; യുവാവിന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ
മണർകാട് : കോട്ടയത്ത് മണർകാട് മാലം ജംഗ്ഷന് സമീപമുള്ള പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് തോട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം.

video
play-sharp-fill

മണർകാട് കാവുംപടി തെക്കുംകുന്നേൽ ദീപുവിൻ്റെ മകൻ അരവിന്ദ് ടി.സി (22) ആണ് മരിച്ചത്.ശനിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടം.

രാത്രിയിൽ ഉണ്ടായ അപകടം നാട്ടുകാർ അറിഞ്ഞിരുന്നില്ല. ഈ വഴി പോയവർ വാഹനം മറിഞ്ഞ് കിടക്കുന്നത് കണ്ടെങ്കിലും തോട്ടിൽ യാത്രികൻ വീണതായി മനസിലാക്കിയിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലത്തിൻ്റെ താഴെ കെട്ടിനുള്ളിൽ ബൈക്ക് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് അരവിന്ദ് പത്തടിയിലധികം താഴെ തോട്ടിൽ കിടക്കുന്നത് കണ്ടത്.

പാമ്പാടിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം തോട്ടിൽ നിന്നെടുത്തത്.

സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു അരവിന്ദ്. സന്ധ്യയാണ് മാതാവ്.