
പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുവതിയെ തീകൊളുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
സ്വന്തം ലേഖകൻ
കോഴിക്കോട്: യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാൻ യുവാവിന്റെ ശ്രമം. കോഴിക്കോട് ജില്ലയിലെ തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഇന്ന് രാവിലെയോടെയാണ് സംഭവം.
യുവതിയെ തീ കൊളുത്തിയ ശേഷം യുവാവും സ്വയം തീ കൊളുത്തി. ഗുരുതരാവസ്ഥയിലായ ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ 9.50ഓടെയാണ് സംഭവമുണ്ടായത്. പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരിയാണ് യുവതി.
തീ കൊളുത്തിയ യുവാവ് യുവതിയുടെ അയൽക്കാരനാണെന്ന് പ്രാഥമിക റിപ്പോർട്ടുകളുണ്ട്. അക്രമത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ല.
Third Eye News Live
0