video
play-sharp-fill

ബിപിൻ റാവത്തിന്റെ മരണ വാർത്തയ്‌ക്ക് താഴെ ‘ഹഹഹ’ റിയാക്ഷൻ;  രാജ്യം മുഴുവൻ സൈനിക മേധാവിയുടെയും സംഘത്തിന്റെയും വേർപാടിൽ വേദനിച്ചപ്പോൾ സോഷ്യൽ മീഡിയ ആഘോഷക്കളമാക്കി ഒരുകൂട്ടർ; മെഡിക്കൽ കോളേജ് ഡോക്ടർ മുഹമ്മദ് അഷറഫിനെതിരെ പോലീസിൽ പരാതി

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: സൈനിക മേധാവി ബിപിൻ റാവത്തിന്റെ വിയോഗ വാർത്ത പങ്കുവെച്ച പോസ്റ്റിന് കീഴിൽ ചിരിച്ചുകൊണ്ട് പ്രതികരിച്ച ഡോക്ടർക്കെതിരെ പരാതി.

കോഴിക്കോട് മെഡിക്കൽ കോളേജ് ഡോക്ടർ മുഹമ്മദ് അഷറഫിനെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് പരാതി ഉയർന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണപുരം പോലീസ് സ്‌റ്റേഷൻ എസ്‌എച്ച്‌ഒക്ക് കല്യാശേരി മണ്ഡലം ബിജെപി അദ്ധ്യക്ഷൻ സിവി സുമേഷാണ് പരാതി നൽകിയത്. രാജ്യത്തെയും സൈന്യത്തെയും അപമാനിക്കുന്ന രീതിയിലായിരുന്നു ആരോപണ വിധേയനായ ഡോക്ടറുടെ പ്രതികരണമെന്ന് പരാതിയിൽ പറയുന്നു.

പോസ്റ്റിന് കീഴിൽ ഡോക്ടർ ചിരിക്കുന്ന റിയാക്ഷൻ രേഖപ്പെടുത്തിയതിന്റെ സ്‌ക്രീൻഷോട്ടും സമർപ്പിച്ചിട്ടുണ്ട്.

ഇത്തരത്തിൽ നിരവധി പരാതികളാണ് അപകടത്തിന് പിന്നാലെ ഉയർന്നിട്ടുള്ളത്. രാജ്യം മുഴുവൻ സൈനിക മേധാവിയുടെയും സംഘത്തിന്റെയും വേർപാടിൽ വേദനിച്ചപ്പോൾ ഇത്തരം വാർത്തകൾ പങ്കുവെച്ചതിന് താഴെ ആവേശത്തോടെ ‘ഹഹ’ റിയാക്ഷൻ ഇട്ടവർ നിരവധിയാണ്. ഇതിനെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്നിരുന്നത്.