video
play-sharp-fill

പേരാമ്പ്രയിൽ അമ്മയും രണ്ട് മക്കളും തീകൊളുത്തി മരിച്ച നിലയിൽ;  പ്രിയ കുടുംബം പുലർത്തിയിരുന്നത് തൊഴിലുറപ്പ് പണിക്ക് പോയി;  ഭർത്താവിന്റെ മരണവും സാമ്പത്തിക പ്രയാസവും മൂലമുള്ള ആത്മഹത്യയെന്ന് സൂചന

പേരാമ്പ്രയിൽ അമ്മയും രണ്ട് മക്കളും തീകൊളുത്തി മരിച്ച നിലയിൽ; പ്രിയ കുടുംബം പുലർത്തിയിരുന്നത് തൊഴിലുറപ്പ് പണിക്ക് പോയി; ഭർത്താവിന്റെ മരണവും സാമ്പത്തിക പ്രയാസവും മൂലമുള്ള ആത്മഹത്യയെന്ന് സൂചന

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട് പേരാമ്പ്രയിൽ അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ചു. പേരാമ്പ്ര മുളിയങ്ങൽ നടുക്കണ്ടി പ്രിയ (32) മക്കളായ പുണ്യതീർത്ഥ (13) നിവേദിത (4) എന്നിവരാണ് മരിച്ചത്.പുലർച്ചെ 2.30 ഓടെയാണ് സംഭവം.

ഉടൻതന്നെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് ലഭിക്കുന്ന വിവരം.

ഭർത്താവിന്റെ മരണവും സാമ്പത്തിക പ്രയാസവുമാണ് മരണകാരണമെന്നാണ് കരുതുന്നത്. ഒരു വർഷം മുമ്പായിരുന്നു അസുഖത്തെ തുടർന്ന് ഭർത്താവ് പ്രകാശൻ മരിച്ചത്. പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളത്. തൊഴിലുറപ്പ് ജോലിക്ക് പോയാണ് പ്രിയ കുടുംബം പുലർത്തിയിരുന്നത്.