Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം: യുവാവിനെ കല്ല് കൊണ്ടു തലയ്ക്കിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ. കൊല്ലം വെടിക്കുന്ന് സ്വദേശി മഹേഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദേശവാസിയായ ഷിബുവിനെ ഈസ്റ്റ് പൊലീസ് പിടികൂടി.

വെടിക്കുന്ന് കുരിശടിക്കു സമീപമാണു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കന്റോണ്‍മെന്റ് സ്‌കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന മഹേഷ് ബന്ധുവീട്ടിലേക്കു പോകുകയായിരുന്നു. ഇതിനിടെ, വഴിയില്‍ ഷിബുവുമായി സംസാരിച്ചുകൊണ്ടു നില്‍ക്കുകയായിരുന്ന തന്റെ ബന്ധുവായ യുവാവിനോടു വീട്ടിലേക്കു കയറിപ്പോകാന്‍ മഹേഷ് ആവശ്യപ്പെട്ടു.

ഇതില്‍ പ്രകോപിതനായ ഷിബു വാക്കേറ്റം തുടങ്ങുകയും പിന്നിലൂടെയെത്തി തലയില്‍ കല്ലുകൊണ്ട് ഇടിക്കുകയുമായിരുന്നു.

താഴെ വീണ മഹേഷിനെ നാട്ടുകാര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.