video
play-sharp-fill

Saturday, May 17, 2025
HomeCrimeകുടംബ വഴക്കിനെ തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കി രാത്രി വീട് വിട്ടിറങ്ങി യുവാവ്; പൊലീസിൻ്റെ എമര്‍ജന്‍സി...

കുടംബ വഴക്കിനെ തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കി രാത്രി വീട് വിട്ടിറങ്ങി യുവാവ്; പൊലീസിൻ്റെ എമര്‍ജന്‍സി നമ്പറിലേക്ക് സന്ദേശം അയച്ച്‌ ഭാര്യ; മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്തി പൊലീസ് എത്തുമ്പോള്‍ കണ്ടത് പാലത്തില്‍ നിന്ന് ചാടാന്‍ നില്‍ക്കുന്ന യുവാവിനെ; പൊലീസിൻ്റെ സമയോചിതമായ ഇടപെടല്‍ യുവാവിൻ്റെ ജീവന്‍ രക്ഷിച്ചു

Spread the love

സ്വന്തം ലേഖിക

ആലുവ: മാര്‍ത്താണ്ഡ വര്‍മ്മ പാലത്തില്‍ നിന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് രക്ഷകരായത് റൂറല്‍ പൊലീസ്.

പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശിയായ യുവാവ് കുടംബ വഴക്കിനെ തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കി കഴിഞ്ഞ ദിവസം രാത്രി വീട് വിട്ട് ഇറങ്ങുകയായിരുന്നു. യുവാവിൻ്റെ ഭാര്യ പൊലീസിൻ്റെ എമര്‍ജന്‍സി നമ്ബറിലേക്ക് വിവരമറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്ററില്‍ നിന്നും ആലുവ കണ്‍ടോള്‍ റൂമിലേക്ക് വിവരം കൈമാറി. കണ്‍ടോള്‍ റൂമില്‍ നിന്നും യുവാവിനെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടു. ഉടനെ ഇയാളുടെ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നും സ്ഥലം മാര്‍ത്താണ്ഡ വര്‍മ്മ പാലമാണെന്ന് മനസിലാക്കി.

യുവാവ് നില്‍ക്കുന്ന സ്ഥലത്തെ ക്യാമറയില്‍ നിന്നുള്ള ദൃശ്യം കണ്‍ടോള്‍ റൂമില്‍ സ്ഥാപിച്ചിട്ടുള്ള സംവിധാനത്തില്‍ കാണുകയും, അത് പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് സംഘം മഫ്തിയില്‍ അവിടേക്ക് പോയി.

ഈ സമയം കണ്‍ടോള്‍ റൂമിലുള്ള ഉദ്യോഗസ്ഥന്‍ യുവാവുമായി സംസാരം തുടര്‍ന്നുകൊണ്ടിരുന്നു. അല്‍പ്പം അകലെ വാഹനം നിര്‍ത്തിയിട്ട ശേഷം ഉദ്യോഗസ്ഥര്‍ തന്ത്രപൂര്‍വ്വം യുവാവിനെ സമീപിച്ച്‌ രക്ഷിച്ച്‌ കൊണ്ടുവരികയായിരുന്നു.

എസ്‌ഐ കെ.കെ ബഷീര്‍, എസ്.സി.പി.ഒമാരായ നസീബ്, എ.കെ.ജിജിമോന്‍, പ്രശാന്ത്.കെ.ദാമോദരന്‍ സി.പി.ഒ അരവിന്ദ് വിജയന്‍, സി.ഷിബു, കെ.എസ്.സഫീര്‍ എന്നിവരാണ് ഡൂട്ടിയില്‍ ഉണ്ടായിരുന്നത്.

യുവാവിൻ്റെ ജീവന്‍ രക്ഷിച്ച ഉദ്യോഗസ്ഥര്‍ക്ക് എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്ക് ഗുഡ് സര്‍വ്വീസ് എന്‍ട്രി പ്രഖ്യാപിച്ചു. ആലുവ സ്റ്റേഷനിലെത്തിച്ച യുവാവിനെ ആശ്വസിപ്പിച്ച്‌ വീട്ടുകാരെ വിളിച്ചുവരുത്തി അവരോടൊപ്പം പറഞ്ഞയച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments