വീട്ടിൽ ഇരുന്ന മദ്യം കണ്ടില്ല; ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

വീട്ടിൽ ഇരുന്ന മദ്യം കണ്ടില്ല; ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

സ്വന്തം ലേഖിക

കൊട്ടാരക്കര: വീട്ടില്‍ വച്ചിരുന്ന മദ്യം കാണാനില്ലെന്ന പേരില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റില്‍.

തിരുവനന്തപുരം കഴക്കൂട്ടം അണ്ടൂര്‍കോണം ലതാഭവനില്‍ ബിജു എന്‍ നായരെയാണ് (45) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊട്ടാരക്കര എസ്.ബി.ഐയില്‍ ഉയര്‍ന്ന ജോലിയിലുള്ള ബിജു എന്‍ നായരും ഭാര്യ ഗീതയും കൊട്ടാരക്കര തൃക്കണ്ണമംഗലിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. നൂറിലധികം എ.ടി.എമ്മുകളുടെ ചുമതലയുള്ള ബാങ്ക് ഉദ്യോഗസ്ഥനാണ് ബിജു എന്‍.നായര്‍.

ബിജു സ്ഥിരമായി മദ്യപിക്കുന്നയാളാണെന്നും വര്‍ഷങ്ങളായി തന്നെ ഉപദ്രവിക്കാറുണ്ടെന്നും ഗീത പൊലീസിന് മൊഴി നല്‍കി.

വെള്ളിയാഴ്ച സന്ധ്യയോടെ മര്‍ദ്ദനത്തെത്തുടര്‍ന്ന് ഗീത നിലവിളിച്ചുകൊണ്ട് വീട്ടില്‍ നിന്നു ഇറങ്ങിയോടി സമീപത്തെ നഗരസഭ കൗണ്‍സിലര്‍ പവിജ പത്മന്റെ വീട്ടില്‍ അഭയംതേടി. മദ്യ ലഹരിയില്‍ താെഴിച്ചുവീഴ്ത്തിയശേഷം നിലത്തിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. മദ്യക്കുപ്പി കണ്ടില്ലെന്നു പറഞ്ഞായിരുന്നു ഉപദ്രവമെന്നും ഇവര്‍ പറഞ്ഞു.

തുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസെത്തി പരിക്കേറ്റ യുവതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഭര്‍ത്താവിനെതിരെ കേസെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.

പൊലീസ് അറസ്റ്റ് ചെയ്തപ്പോഴും പ്രതി മദ്യ ലഹരിയിലായിരുന്നു. തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ച്‌ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.

രണ്ട് ദിവസം മുന്‍പ് വെട്ടുകത്തിയുമായി ഗീതയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അന്ന് അവര്‍ ഓടി രക്ഷപ്പെട്ടതോടെ വീട്ടുവളപ്പില്‍ നിന്ന ആടിനെ കഴുത്തറുത്ത് കൊന്നാണ് ബിജു കലിപ്പടക്കിയത്.