രണ്ടായിരം രൂപ നൽകിയില്ല; നടുറോഡില്‍ യുവതിക്ക് ഭര്‍ത്താവിൻ്റെ ക്രൂരമര്‍ദ്ദനം; യുവതിയുടെ ദേഹത്ത് ആസിഡൊഴിക്കുമെന്നും കൂടെയുള്ളവരെ പെട്രോളൊഴിച്ച് കത്തിക്കുമെന്നും ഭീഷണി
സ്വന്തം ലേഖിക
കോഴിക്കോട്: രണ്ടായിരം രൂപ ആവശ്യപ്പെട്ടത് നല്‍കാത്തതിൻ്റെ പേരിൽ നടുറോഡില്‍ യുവതിക്ക് ഭര്‍ത്താവിൻ്റെ ക്രൂരമര്‍ദ്ദനം.
മീന്‍കട നടത്തുന്ന നടക്കാവ് സ്വദേശി ശാമിലിയെ ഭര്‍ത്താവ് നിധീഷാണ് ക്രൂരമായി ആക്രമിച്ചത്.
മീന്‍തട്ട് തട്ടിത്തെറിപ്പിച്ചു. കരിങ്കല്ലെടുത്ത് തന്റെ നേരെ എറിഞ്ഞതായും കഴുത്തിന് പിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തതായി യുവതി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറെക്കാലമായി ഭര്‍ത്താവിൻ്റെ ക്രൂരമര്‍ദനം അനുഭവിക്കുന്നതായി ശാമിലി പറഞ്ഞു. ഭര്‍ത്താവിനെതിരെ നേരത്തെയും നടക്കാവ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് നടപടിയെടുത്തില്ല.
കഴിഞ്ഞമാസം 14 ന് സ്റ്റേഷനില്‍ ഒരു പരാതി നല്‍കിയെങ്കിലും പരാതി കാണുന്നില്ലെന്നാണ് ഇന്നലെ പോയി അന്വേഷിച്ചപ്പോള്‍ പറഞ്ഞതെന്നും യുവതി പറഞ്ഞു.
എന്നാല്‍ തന്നെ മര്‍ദ്ദിച്ചയാളുടെ പരാതി അവിടെയുണ്ടെന്നും യുവതി പറഞ്ഞു. നടുറോഡില്‍ വച്ച് ആക്രമിച്ച കേസില്‍ നിധീഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പരാതിയുമായി മുന്നോട്ട് പോകുമെന്നും യുവതി പറഞ്ഞു.
യുവതിയെ ആസിഡൊഴിക്കുമെന്നും കൂടെയുള്ളവരെ പെട്രോളൊഴിച്ച് കത്തിക്കുമെന്നുമാണ് ഭര്‍ത്താവിന്റെ ഭീഷണിയെന്നും യുവതി പറഞ്ഞു.