
സഹോദരിയുമായി ഒളിച്ചോടിയ യുവാവിൻ്റെ വീടിന് തീവെച്ചയാൾ പിടിയിൽ
സ്വന്തം ലേഖകൻ
കൊല്ലം: സഹോദരിയുമായി ഒളിച്ചോടിയ യുവാവിന്റെ മാതാവിന്റെ പേരിലുള്ള വീട് തീവച്ച് നശിപ്പിച്ച യുവാവ് പൊലീസ് പിടിയില്‍. പന്മന മനയില്‍ വിനീത് ഭവനത്തില്‍ വിനേഷ് (33) ആണ് ചവറ പൊലീസിന്റെ പിടിയിലായത്. 15ന് രാത്രി 8 ഓടെ ചവറ പന്മന പയനിവിള കോളനിയിലെ സരസ്വതിയുടെ വീടിനാണ് തീവച്ചത്.
വീട്ടു സാമഗ്രികളും റേഷന്‍ കാര്‍ഡും മറ്റ് രേഖകളും നാലായിരത്തോളം രൂപയുടെ കറന്‍സി നോട്ടുകളും ഉള്‍പ്പെടെ 5 ലക്ഷം രൂപയുടെ നാശ നഷ്ടങ്ങള്‍ സംഭവിച്ചതായി കണക്കാക്കുന്നു. ചവറ എസ്.എച്ച്.ഒ നിസാമുദ്ദിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സുകേശ്, നൗഫല്‍, ആന്റണി സി.പി.ഒ അനു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0