പോലീസ്കാർക്ക് നേരെ ​ഗുണ്ടാ സംഘത്തിന്റെ ആക്രമണം; മൂന്ന് പോലീസ്കാർക്ക് പരിക്കേറ്റു; പിടികിട്ടാപുള്ളിയെ അറസ്റ്റ് ചെയ്യാൻ പോയ സംഘമാണ് ആക്രമണത്തിനിരയായത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: കാട്ടാങ്ങല്‍ ഏരിമലയില്‍ പിടികിട്ടാപ്പുള്ളിയായ ടിങ്കു എന്ന ഷിജുവിനെ അറസ്റ്റ് ചെയ്യാന്‍ പോയ പൊലീസ് സംഘത്തെയാണ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ആക്രമിച്ചത്. ഗുണ്ടകളുടെ ആക്രമണത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഒരാളുടെ കാലൊടിഞ്ഞ നിലയിലാണ്.

റൂറല്‍ എസിപിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്ത് എത്തിയാണ് പ്രതിയെ പിടികൂടിയത്. എന്നാല്‍ അറസ്റ്റ് ചെയ്ത് വൈദ്യ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയും ഇയാള്‍ വീണ്ടും ഉദ്യോഗസ്ഥരെ ആക്രമിച്ചു. നടുറോഡില്‍ വാഹനത്തിന് മുകളില്‍ കയറി ഭീഷണി മുഴക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ കൂടുതല്‍ പൊലീസുകാരെത്തിയാണ് ഇയാളെ കീഴടക്കിയത്. പരിക്കേറ്റ പൊലീസുകാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിവിധ ജില്ലകളിലായി നിരവധി കേസുകളില്‍ പ്രതിയാണ് ഷിജുവെന്ന് പൊലീസ് വ്യക്തമാക്കി.