video
play-sharp-fill

Monday, May 19, 2025
HomeMainവെണ്ടയ്ക്കായ്ക്കും തക്കാളിക്കും വില നൂറിനടുത്ത്;പച്ചക്കറി വില സംസ്ഥാനത്ത് മൂന്നിരട്ടിയോളം വർധിച്ചു; തിരിഞ്ഞുനോക്കാതെ സംസ്ഥാന സർക്കാർ; ജനം...

വെണ്ടയ്ക്കായ്ക്കും തക്കാളിക്കും വില നൂറിനടുത്ത്;പച്ചക്കറി വില സംസ്ഥാനത്ത് മൂന്നിരട്ടിയോളം വർധിച്ചു; തിരിഞ്ഞുനോക്കാതെ സംസ്ഥാന സർക്കാർ; ജനം പട്ടിണികിടന്ന് മരിക്കേണ്ടി വരുമോ?

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് പച്ചക്കറി വില. ഇന്ധന വിലയ്ക്കും പാചകവാതക വിലയ്ക്കും ഒപ്പം പച്ചക്കറി വിലയും വര്‍ധിച്ചതോടെ താങ്ങാവുന്നതിനും അപ്പുറമാണെന്നാണ് ജനങ്ങള്‍ പറയുന്നത്.

ഒരാഴ്ചക്കിടെ ഇരട്ടിയോളം രൂപയാണ് പച്ചക്കറിക്ക് വര്‍ധിച്ചത്. അരി, പഞ്ചസാര,പയര്‍ എന്നിവയ്ക്കും വില വര്‍ധിച്ചിട്ടുണ്ട് കൂടാതെ വെണ്ടയ്ക്ക,കോവയ്ക്ക തുടങ്ങി എല്ലാ പച്ചക്കറികള്‍ക്കും വലിയ വിലയാണ് ഈടാക്കുന്നത്. നേരത്തെ 60 രൂപയ്ക്കും നൂറുരൂപയ്ക്ക് പച്ചക്കറി കിറ്റ് നല്‍കിയിരുന്നു വ്യാപാരികള്‍ക്ക് ഇപ്പോള്‍ 150 രൂപയായി പച്ചക്കറികിറ്റിന് ഉയര്‍ത്തിയിട്ടുണ്ട്. വിലവര്‍ധനവ് ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവിയലും സാമ്പാറും തോരനുമൊക്കെ അടുക്കളയിലെ നിറമുള്ള കാഴ്ചകളായി മാറികഴിഞ്ഞു. ഊണിനു വില കൂട്ടാൻ നിർവാഹമില്ലാത്തതിനാൽ പല ഹോട്ടലുകളിലും തൊടു കറി പോലെയാണ് അവിയലും തോരനുമൊക്കെ വിളമ്പുന്നത് . രണ്ടാഴ്ച മുന്‍പ് കേരളത്തിലും തമിഴ്നാട്ടിലും ഒരേപോലെ മഴക്കാലത്ത് വന്നപ്പോഴാണ് പച്ചക്കറി വില കുത്തനെ ഉയര്‍ന്നു നിന്നത്. മഴകാരണം തമിഴ് ചന്തകളില്‍ നിന്ന് പച്ചക്കറിയുടെ വരവ് കുറഞ്ഞു. ഉള്ളത് പിടിച്ചുവാങ്ങാന്‍ ഇവിടേക്ക് പച്ചക്കറികള്‍ ഏജന്റ്മാര്‍ മത്സരിച്ച ലേലം വിളിച്ചതോടെയാണ് വില കുത്തനെ ഉയര്‍ന്നത്.

ഇതിനിടെ ഇന്ധനവില വര്‍ധനയുടെ പേരില്‍ ലോറി വാടകയും കുത്തനെ ഉയര്‍ത്തി. സാധാരണനിലയില്‍ പച്ചക്കറി വില ഉയര്‍ന്നാല്‍ രണ്ടാഴ്ചക്കുള്ളില്‍ പഴയ നിലവാരത്തില്‍ ആകും എന്നാണ് എന്നാല്‍ ഇത്തവണ കാര്യമായ വില താഴ്ന്നിട്ടില്ല.
എല്ലാ പച്ചക്കറികള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട് കൂടാതെ മറ്റ് ധാന്യങ്ങളെ ചെറുപയര്‍ പരിപ്പ് കടല എന്നിവയ്ക്കും വില വര്‍ധിച്ചു. ഒരു ദിവസത്തിനിടെ സംസ്ഥാനത്ത് അഞ്ചു പത്തു രൂപയുടെ വില വര്‍ധനവാണ് പച്ചക്കറി വിലയില്‍ ഉണ്ടായിരിക്കുന്നത്. നാടന്‍ പച്ചക്കറികള്‍ക്ക് വില ഇരട്ടിയിലധികമാണ് ആയിരിക്കുന്നത്.

പച്ചക്കറിയുടെ വിലവര്‍ധന ഇങ്ങനെ തുടര്‍ന്നാല്‍ അത് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല ഇത്തരത്തില്‍ പോവുകയാണെങ്കില്‍ സാധാരണ ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലേക്ക് നീങ്ങും. മഹാമാരിയുടെ പ്രതിസന്ധികളില്‍നിന്നും ഉയര്‍ത്തെഴുനേറ്റ ജനങ്ങള്‍ക്ക് പച്ചക്കറി വില വര്‍ധനവ് കടുത്ത വെല്ലുവിളികളാണ് കരുതുന്നത്. ഇന്ധനവില പാചകവാതകവില എന്നിവയുടെ വര്‍ധനയാണ് സംസ്ഥാനത്ത് പച്ചക്കറി വില വര്‍ധന കൂടി ഉണ്ടായിരിക്കുന്നത്.

ജനങ്ങള്‍ വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി സംസ്ഥാനത്ത് ഇന്ധനവില കുത്തനെ ഉയരുന്ന പ്രവണതയാണ് ഉണ്ടായിരുന്നത് ഇതിനുപിന്നാലെയാണ് ജനങ്ങളെ വീണ്ടും ദുരിതത്തിലാഴ്ത്തി ഈ വിലക്കയറ്റവും. ഇപ്പോള്‍ മിക്ക വ്യാപാരികളും അധികമായി പച്ചക്കറികള്‍ തൂക്കി വാങ്ങേണ്ട അവസ്ഥയാണ്.

പലരും പച്ചക്കറി വാങ്ങുന്നത് തന്നെ നിര്‍ത്തിവെച്ചിരിക്കുകയാണ് ചെറുകിട കച്ചവടക്കാരും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ കച്ചവടം ചെയ്യുന്നവരുമാണ് സാധനങ്ങളുടെ വിലവര്‍ധന മൂലം കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. മൊത്തകച്ചവടക്കാരില്‍ നിന്ന് കൂടിയ നിരക്കില്‍ പച്ചക്കറികള്‍ വാങ്ങി കച്ചവടം ചെയ്യേണ്ടിവരിക അതില്‍ കൂടിയ നിരക്കിലായിരിക്കും. എന്നാല്‍ ഇത്രയും പൈസ ഈടാക്കുമ്ബോള്‍ ആളുകള്‍ സാധനം വാങ്ങാന്‍ ഉണ്ടാവുകയും കച്ചവടം അവസാനിപ്പിക്കേണ്ട അവസ്ഥ വരുമെന്നും കച്ചവടക്കാര്‍ പറയുന്നു. ഒരു പെട്ടി തക്കാളില്‍ മാര്‍ക്കെറ്റില്‍ നിന്ന് കൊണ്ടുവരുന്നത് ഇവയില്‍ മിക്കവയും ഉപയോഗിക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ ആയിരിക്കും. ഉണ്ടാവുക എന്നത് എടുത്തു കളയുമ്ബോള്‍ കച്ചവടംവളരെ കുറച്ചു മാത്രം ആയിരിക്കും. ഇതും കച്ചവടക്കാര്‍ക്ക് നഷ്ടമുണ്ടാകുന്നു. അതേസമയം സീസണ്‍ നു അനുസരിച്ചാണ് വില വര്‍ദ്ധനവ് എന്നാണ് ചില വ്യാപാരികള്‍ പറയുന്നത് ഒരു മാസത്തിനകം പച്ചക്കറിയുടെ വില കുറയാന്‍ സാധ്യതയുണ്ട് എന്നും അവര്‍ പ്രതീക്ഷ പങ്കുവെക്കുന്നുണ്ട്.

പച്ചക്കറികള്‍ക്കും പാചകവാതകത്തിനും മറ്റ് അനുബന്ധ സാധനങ്ങള്‍ക്കും വില വര്‍ദ്ധിച്ചതോടെ ഹോട്ടല്‍ റസ്റ്റോറന്റ് മേഖലയിലും പ്രതിസന്ധിയാണ് പച്ചക്കറികള്‍ക്കും തേങ്ങയും ഒക്കെ തൊട്ടാല്‍ പൊള്ളുന്ന വിലയാണ് പെട്ടെന്ന് സാധനങ്ങള്‍ക്ക് വില കൂടാനും സാധിക്കാത്ത അവസ്ഥ ഇത് ജനങ്ങള്‍ ഭക്ഷണം കഴിക്കാന്‍ വരുന്നത് കുറയ്ക്കുന്നതിനാല്‍ അതിനും സാധിക്കില്ലെന്ന് പാട്ട് വ്യാപാരികള്‍ പറയുന്നു ഇന്ധന വില വര്‍ധനവും പാചകവാതക വിലവര്‍ധനവും ഒപ്പംതന്നെ സാധനങ്ങളുടെ വിലവര്‍ധനവും കൂടിയായപ്പോള്‍ സാധാരണക്കാരന് താങ്ങാവുന്നതിനും അപ്പുറം ആയിരിക്കുകയാണ് കാര്യങ്ങള്‍.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments