
സ്വന്തം ലേഖകന്‍
കോട്ടയം:മികച്ച കുറ്റാന്വേഷണത്തിനുള്ള രാഷ്ട്രപതിയുടേയും,കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും മികച്ച
സേവനത്തിനുള്ള കേരളാ മുഖ്യമന്ത്രിയുടെയും അവാര്‍ഡുകള്‍ കോട്ടയം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സമ്മാനിച്ചു. രാഷ്ട്രപതിയുടെ അവാര്‍ഡ് അഡീ.എസ് പി എസ് സുരേഷ്കുമാറിന് ലഭിച്ചു.
മികച്ച കുറ്റാന്വേഷണത്തിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാര്‍ഡു നേടിയ ഗിരീഷ് പി സാരഥി,ഡപ്യൂട്ടി പോലിസ് സൂപ്രണ്ട് ജില്ലാ ക്രൈംബ്രാഞ്ച്കോട്ടയം , കേരളാ മുഖ്യമന്ത്രിയുടെ മികച്ച സേവനത്തിനുള്ള അവാര്‍ഡു നേടിയ മുന്‍ കോട്ടയം ഡി വൈ എസ് പിയും ഇപ്പോള്‍ തൊടുപുഴ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി യുമായ എം അനില്‍ കുമാര്‍, വനിതാ സെല്‍ ഇന്‍സ്പെക്ടര്‍ പി ജി വിജയമ്മ, കോട്ടയം ഡി വൈ എസ് പി ഓഫീസിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ കെ ആര് അരുണ്‍കുമാര്‍, അജിത് ശങ്കര്‍
സബ് ഇന്‍സ്പെക്ടര്‍ സി ബ്രാഞ്ച്, എം എ സുധന് എം എ സബ് ഇന്‍സ്പെക്ടര്‍ സി ബ്രാഞ്ച്, ടി ആര് മോഹനന് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ വൈക്കം, പി എം നിസാര്‍ ഡ്രൈവര്‍ എസ് സി പി ഓ , എം എല്‍ വിജയപ്രസാദ് സബ് ഇന്‍സ്പെക്ടര്‍ വെള്ളൂര്‍, പി ആര് രാജീവ് സബ് ഇന്‍സ്പെക്ടര്‍ വെള്ളൂര്‍ , ഷെറിന് മാത്യു സ്റ്റീഫന്‍ എസ് സി പി ഓ പാലാ , ദേവരാജന്‍ മുന്‍ ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് വാകത്താനം , സൈനി സെബാസ്റ്റ്യന്‍ എസ് സി പി ഓ ഡിസ്ട്രിക് ഹെഡ്ക്വാര്‍ട്ടര്‍ കോട്ടയം , സൗത്ത് സോണ്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലിസ് ഹര്‍ഷിത അട്ടല്ലൂരി, ജില്ലാ പോലിസ് മേധാവി ഡി ശില്പ എന്നിവരുടെ സാന്നിധ്യത്തില്‍ അവാര്‍ഡുകള്‍ സമ്മാനിച്ചത്.
സംസ്ഥാനതലത്തില്‍ വിര്‍ച്വല്‍ മീറ്റിങ്ങിലൂടെ മുഖ്യമന്തി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ എല്ലാ യൂണിറ്റുകളിലും അവാര്‍ഡു ദാനം നടന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


