play-sharp-fill
സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന് കോട്ടയത്ത് തുടക്കമായി

സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന് കോട്ടയത്ത് തുടക്കമായി

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന്‌ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി.


കളരിപ്പയറ്റ് ജനങ്ങളിലേക്ക് എന്ന ആശയം മുൻനിർത്തി സ്പോട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഓൺലൈനിൽ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനംചെയ്തു. സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡി കെ മുരളി എംഎൽഎ അധ്യക്ഷനായി.
അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് കെ ജെ മാക്സി എംഎൽഎ മുഖ്യാതിയായി.

സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം ജിസ്‌മോൻ, കോട്ടയം നഗരസഭ കലാ കായിക സ്റ്റാൻഡിങ്ങ് കമ്മിറ്റിയംഗം കെ ശങ്കരൻ, സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി നാരായണൻ ഗുരുക്കൾ, ട്രഷറർ എം ജയകുമാർ ഗുരുക്കൾ എന്നിവർ സംസാരിച്ചു.


കളരിപ്പയറ്റ് ഗുരുക്കന്മാരായ കോഴിക്കോട് വളപ്പിൽ കരുണൻ ഗുരുക്കൾ, എ മുഹമ്മദ് ഗുരുക്കൾ പൊന്നാനി, വിജയൻ ഗുരുക്കൾ വയനാട്, കണാരൻ ഗുരുക്കൾ കോഴിക്കോട്, വിജയൻ ഗുരുക്കൾ തിരുവനന്തപുരം എന്നിവർക്ക്‌ ഗുരുപൂജാ അവാർഡും കളരിപ്പയറ്റിൽ സംഭാവന നൽകിയ പുതുപ്പണം മുഹമ്മദ് ഗുരുക്കൾ, കൊല്ലം സാമുവൽ കുട്ടി ഗുരുക്കൾ എന്നിവരെ പൊന്നാടയും ഫലകവും നൽകിയും ആദരിച്ചു.