
ഗ്രൂപ്പ്‌യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് കോൺഗ്രസുകാരുടെ മർദ്ദനം
സ്വന്തം ലേഖകൻ
കോഴിക്കോട്: ഗ്രൂപ്പ്‌യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ കോൺഗ്രസുകാർ മർദ്ദിച്ചു കെ പി സി സി വർക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ് എം എൽ എ വിളിച്ച ഗ്രൂപ്പ് യോഗത്തിനിടെയാണ് മർദനം.
മാതൃഭൂമി ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാർക്കാണ് മർദനമേറ്റത്. ഒപ്പമുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിലെ സി ആർ. രാജേഷ്, കൈരളി ടി വിയിലെ മേഘ എന്നിവരെ തടഞ്ഞുവെച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ വിഭാഗത്തിലെ ഒരു പക്ഷത്തെ സംഘടിപ്പിച്ച് സിദ്ദിഖാണ് ഗ്രൂപ്പ് യോഗം വിളിച്ചത്. കെ സി അബുവടക്കമുള്ള പ്രമുഖരെ ഒഴിവാക്കിയായിരുന്നു രഹസ്യയോഗം .
കല്ലായി റോഡിലെ ഹോട്ടലിലെ യോഗ ദൃശ്യം പകർത്താനെത്തിയവരെ പ്രകോപനമില്ലാതെ മർദ്ദിക്കുകയായിരുന്നു. ടി സിദ്ദിഖ് കെ സുധാകരൻ പക്ഷത്തേക്ക് കൂറു മാറിയതിനെ തുടർന്ന് ജില്ലയിലെ എഗ്രൂപ്പിൽ വിള്ളൽ വീണിരുന്നു.
Third Eye News Live
0