പേ വിഷബാധയെന്ന്‌ സംശയം; കോട്ടയം കുറ്റിക്കാട്ട് ക്ഷേത്രത്തിന് സമീപം കണ്ട തെരുവ്‌ നായെ ആശുപത്രിയിലാക്കി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിന് സമീപം റോഡിലും വീടുകളിലും അക്രമാസക്തനായ തെരുവുനായ പരിഭ്രാന്തി പരത്തി.

പേ വിഷബാധയുണ്ടെന്ന്‌ സംശയിക്കുന്ന നായ്‌ കുറ്റിക്കാട് ക്ഷേത്രത്തിന് സമീപം റെയിൽവേയുടെ നിർമാണം നടക്കുന്ന സ്ഥലത്താണ് കണ്ടത്.
ബുധനാഴ്ച രാവിലെ മുതലാണ്‌ ഈ പ്രദേശത്തെ വീടുകൾക്ക് മുന്നിലാണ് നായയെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശവാസികളുടെ വീടുകളിൽ മുൻപ് എത്തിയിരുന്ന നായ ക്ഷീണിതനും അവശനുമായിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന നായ നാട്ടുകാരെ കാണുമ്പോൾ കുറച്ചു കൊണ്ട് ഓടി അടുക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ആളുകൾ പരിഭ്രാന്തരായത്.

തുടർന്ന് പ്രദേശവാസിയും റിട്ടേ.പൊലീസ്‌ ഉദ്യോഗസ്ഥൻ ഡേവീസ്‌സൺന്റെ നേതൃത്വത്തിൽ നാട്ടുകാരും വാർഡ്‌ കൗൺസിലറും ചേർന്ന്‌ നായെ ചാക്കിൽ കെട്ടി ആംബുലൻസിൽ വെറ്റിനറി ആശുപത്രിയിൽ എത്തിച്ചു. വിവരം അറിഞ്ഞ് കൺട്രോൾ റും പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. അതേ സമയം അധികൃതരെയും മൃഗസംരക്ഷണ വകുപ്പ് അധികൃതരെയും വിവരം അറിയിച്ചെങ്കിലും ആരും സ്ഥലത്ത് എത്താത്തത്‌ പ്രതിഷേധത്തിന്‌ കാരണമായി.

എന്നാൽ നായക്ക് പേ വിഷ ബാധയുണ്ടോ എന്ന് ഉറപ്പില്ലന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ്ഞു ദിവസം ഈ സ്ഥലത്ത്‌ ഒരു മൂർഖൻ പാമ്പിനെ കണ്ടതായി പറയുന്നു. ഇതിന്റെ കടിയേറ്റതാണോ എന്നും സംശയുള്ളതായി നാട്ടുകാർ പറഞ്ഞു.