മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ അടച്ചു; മൂന്ന് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ ആയി കുറച്ചു; 138.15 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്

Spread the love

സ്വന്തം ലേഖിക

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ അടച്ചു.

ബാക്കി മൂന്നെണ്ണം 50 സെന്റിമീറ്റര്‍ ആയി കുറച്ചു. രാവിലെ 8 മണിക്കാണ് ഷട്ടറുകള്‍ അടച്ചത്. 1,5,6 ഷട്ടറുകളാണ് അടച്ചത്. 2,3,4 ഷട്ടറുകള്‍ 50 സെൻ്റീ മീറ്റര്‍ വീതമാണ് നിലവില്‍ ഉയര്‍ത്തിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്പില്‍വേ വഴി വെള്ളം തുറന്ന് വിട്ടതിനൊപ്പം അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞതോടെ ജലനിരപ്പ് കുറയുന്നുണ്ട്. 138.15 അടിയാണ് മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്.

സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി രൂപീകരിച്ച ഉപസമിതി ഇന്ന് രാവിലെ പത്ത് മണിയോടെ അണക്കെട്ട് പരിശോധിക്കും. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സ്പില്‍വേ തുറന്നതിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണ് സന്ദര്‍ശനം.

കേന്ദ്ര ജലക്കമ്മീഷന്‍ എക്സികൂട്ടീവ് എഞ്ചിനീയര്‍ ശരവണ കുമാര്‍ അധ്യക്ഷനായ സമിതിയില്‍ ജലവിഭവ വകുപ്പിലെ എന്‍ എസ് പ്രസീദ്, ഹരികുമാര്‍ എന്നിവര്‍ കേരളത്തിൻ്റെ പ്രതിനിധികളും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ സാം ഇര്‍വിന്‍, കുമാര്‍ എന്നിവര്‍ തമിഴ്നാട് പ്രതിനിധികളുമാണ്.