
സ്വന്തം ലേഖകൻ
കൊല്ലം∙ കേരളത്തിൽ എന്ത് പ്രശ്നം നടന്നാലും ഫോണിന് വിശ്രമമില്ലാത്തത് കൊല്ലം എംഎൽഎയും നടനുമായ മുകേഷിനാണെന്നാണു സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാചകം.
മുൻപു സംഭവിച്ച ചില ഉദാഹരണങ്ങൾ ചേർത്തുനോക്കിയാൽ ഇതിനു പിന്നിൽ സത്യമുണ്ടെന്നു വ്യക്തമാകും. സഹായം തേടിയും കാര്യമറിയാനും എന്തിനു ട്രോളുണ്ടാക്കാൻ പോലും മണ്ഡലവും ജില്ലയും മാറി മുകേഷിന് വിളിയെത്തും എന്നതാണു സത്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹികെട്ടു ചിലതിനൊക്കെ അദ്ദേഹം നൽകുന്ന മറുപടിയും വിവാദമാകാറുണ്ട്. ഇപ്പോൾ മുകേഷിന്റെ ഓഡിയോ എന്ന പേരിൽ പ്രചരിക്കുന്നത് സ്കൂൾ തിങ്കളാഴ്ച തുറക്കുമോ എന്ന് ഉറപ്പിക്കാൻ വിളിച്ച ഒരു ഫോൺ കോളാണ്.
നവംബർ ഒന്നിനു തന്നെ സ്കൂൾ തുറക്കുമോ എന്നാണു വിളിച്ച ആൾക്ക് അറിയേണ്ടത്. ഇത്തവണ കൊല്ലം ജില്ലയിൽ നിന്നുതന്നെയാണ് വിളി എത്തിയത് എന്നാണ്. പക്ഷേ അപ്പോഴും മണ്ഡലം മാറി. കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ മണ്ഡലത്തിൽ നിന്നായിരുന്നു ഈ ഫോൺ കോൾ.
ഇതിനു മുകേഷിന്റെ മറുപടി ഇങ്ങനെ.‘നിങ്ങൾ എന്താണ് അദ്ദേഹത്തെ വിളിക്കാഞ്ഞത്. അയാൾ പാവമല്ലേ. നിങ്ങളുടെ ഫോൺ കോളിനായി അദ്ദേഹം കാത്തിരിക്കുകയാണ്. ആരും വിളിക്കുന്നില്ല എന്ന പരാതിയാണ്. ഇതൊക്കെ റെക്കോർഡ് ചെയ്യുന്നില്ലേ.
’ ഇല്ല എന്ന് വിളിച്ചയാളുടെ മറുപടി. ‘അതെന്ത് റെക്കോർഡ് ചെയ്യാത്തത്. റെക്കോർഡ് ചെയ്യണം. ഇതൊക്കെ റെക്കോർഡ് ചെയ്ത് ഇടണ്ടേ..’ മുകേഷിന്റെ തനതു ശൈലിയിൽ മറുപടി. മുകേഷിന്റെ അടുത്ത ഫോൺ കോൾ എന്ന പേരിൽ പേജുകളിൽ വൈറലാവുകയാണ് ഈ ഓഡിയോ.



