play-sharp-fill
കപ്പലണ്ടിക്ക് എരിവുകുറഞ്ഞു;  കൊല്ലം ബീച്ചിൽ മൂന്ന് സ്ത്രീകളടക്കമുള്ള  കുടുംബത്തെ കച്ചവടക്കാർ മർദ്ദിച്ചു

കപ്പലണ്ടിക്ക് എരിവുകുറഞ്ഞു; കൊല്ലം ബീച്ചിൽ മൂന്ന് സ്ത്രീകളടക്കമുള്ള കുടുംബത്തെ കച്ചവടക്കാർ മർദ്ദിച്ചു

സ്വന്തം ലേഖകൻ

കൊല്ലം : കപ്പലണ്ടിക്ക് എരിവുകുറഞ്ഞതിന്റെ പേരിൽ കൊല്ലം ബീച്ചിൽ സംഘർഷം. ബീച്ച് സന്ദർശിക്കാനെത്തിയ കുടുംബവും കച്ചവടക്കാരും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കിളിമാനൂരിൽ നിന്നെത്തിയ കുടുംബവും കച്ചവടക്കാരുമാണ് ബീച്ചിൽ ഏറ്റുമുട്ടിയത്.


മൂന്നുസ്ത്രീകളും രണ്ടുപുരുഷന്മാരും അടങ്ങിയ കുടുംബമാണ് ബുധനാഴ്ച വൈകീട്ട് ബീച്ചിലെത്തിയത്. ബീച്ചിനുസമീപത്തെ കടയിൽനിന്ന് ഇവർ കപ്പലണ്ടി വാങ്ങി. കപ്പലണ്ടിക്ക് എരിവു കുറവാണെന്ന് പറഞ്ഞ് തിരികെ നൽകി. കോവിഡ് കാലമായതിനാൽ കപ്പലണ്ടി തിരികെ വാങ്ങാനാവില്ലെന്ന് കച്ചവടക്കാരൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷുഭിതനായ യുവാവ് കച്ചവടക്കാരന്റെ മുഖത്തേക്ക് കപ്പലണ്ടി വലിച്ചെറിയുകയും, കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതോടെ അടുത്തുള്ള കച്ചവടക്കാരും തർക്കത്തിൽ ഇടപെട്ടു. നാട്ടുകാർ കൂടി ഇടപെട്ടതോടെ സംഘർഷം രൂക്ഷമാവുകയായിരുന്നു. ഇതിനിടയിൽ ഒരാൾ യുവാവിനെ ആക്രമിക്കുകയും ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. കൂടുതൽ ആളുകൾ ഇടപെട്ടതോടെ സംഭവം കൂട്ടത്തല്ലായി മാറുകയായിരുന്നു.

സംഘർഷത്തിൽ കിളിമാനൂർ സ്വദേശിയായ യുവാവിന്റെ അമ്മയ്ക്കും ഐസ്‌ക്രീം കച്ചവടക്കാരനും അടക്കം ഏഴുപേർക്ക് പരിക്കേറ്റു. വിവരമറിഞ്ഞ് ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി. ഏറെ പണിപ്പെട്ട് സ്ഥിതി നിയന്ത്രണവിധേയമാക്കി. കേസെടുത്ത് ഇരുകൂട്ടരെയും സ്‌റ്റേഷനിലെത്തിച്ച് ജാമ്യത്തിൽ വിട്ടു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.