സ്വന്തം ലേഖകൻ
കുവൈറ്റ് സിറ്റി: വില്‍പന നടത്താനായി കൊണ്ടുപോവുകയായിരുന്ന മദ്യ ശേഖരവുമായി രണ്ട് പ്രവാസികള്‍ കുവൈത്തില്‍ അറസ്റ്റിലായി. സംഘത്തിലുണ്ടായിരുന്ന മറ്റൊരാൾക്കായി പോലീസ് അന്വേഷണം തുടരുന്നു.
പ്രാദേശികമായി നിർമ്മിച്ച മദ്യമാണ് കണ്ടെടുത്തത്. രാത്രിയിലെ പട്രോളിങിനിടയിലുള്ള പതിവ് സുരക്ഷാ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥര്‍ ഏതാനും വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി വിശദമായ പരിശോധന നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെയാണ് ഒരു കാറില്‍ നിന്ന് 120 കുപ്പി മദ്യം കണ്ടെടുത്തത്. അറസ്റ്റിലായ രണ്ട് പ്രവാസികളെയും പിടിച്ചെടുത്ത മദ്യ ശേഖരവും ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡ്രഗ്സ് ആന്റ് ആല്‍ക്കഹോള്‍ കണ്‍ട്രോളിന് കൈമാറി.