video
play-sharp-fill

Friday, May 23, 2025
HomeMainറാസ്പുടിന്‍ വൈറല്‍ ഡാന്‍സിന് കൈയടിച്ച്‌ യുഎന്‍; ഇത്തരമൊരു സാഹചര്യത്തില്‍ ഡാന്‍സ് ചെയ്യാന്‍ ധൈര്യം കാണിച്ചതിന് അവരെ...

റാസ്പുടിന്‍ വൈറല്‍ ഡാന്‍സിന് കൈയടിച്ച്‌ യുഎന്‍; ഇത്തരമൊരു സാഹചര്യത്തില്‍ ഡാന്‍സ് ചെയ്യാന്‍ ധൈര്യം കാണിച്ചതിന് അവരെ അഭിനന്ദിക്കുന്നു; ഡാന്‍സിനെ എതിര്‍ത്തവര്‍ക്ക് ശക്തമായ ഭാഷയില്‍ വിമര്‍ശനവും

Spread the love

സ്വന്തം ലേഖിക

ന്യൂയോര്‍ക്ക്: ലോകം കൈയടിച്ച റാസ്പുട്ടിന്‍ വൈറല്‍ ഡാന്‍സിന് പ്രശംസസിച്ച് യുഎന്‍ കള്‍ച്ചറല്‍ റൈറ്റ്സ് റാപ്പോര്‍ട്ടര്‍ കരിമ ബെന്നൂന്‍.

നൃത്തത്തെ വിവാദമാക്കിയവരെ വിമര്‍ശിക്കുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തില്‍ ഡാന്‍സ് ചെയ്യാന്‍ ധൈര്യം കാണിച്ചതിന് അവരെ അഭിനന്ദിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഡിയോയ്ക്ക് ലഭിച്ച വിമര്‍ശനം സാംസ്‌കാരിക മിശ്രണത്തിന് എതിരായ അപകടകരമായ പ്രതിഫലനമാണെന്നും അവര്‍ പറഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ നവീന്‍ റസാഖും ജാനകി ഓംകുമാറുമാണ്.

മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നവീന്‍ റസാഖും ജാനകി ഓം കുമാറും തൃശൂര്‍ മെഡിക്കല്‍ കോളേജ് വരാന്തയില്‍ വച്ച്‌ റാസ്പുടിന്‍ ഗാനത്തിന് വച്ച ചുവടുകള്‍ക്ക് വന്‍സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇതിനിടയില്‍ ഇരുവരുടേയും പേരുകളില്‍ നിന്ന് വീഡിയോയ്ക്ക് മതം കലര്‍ത്താന്‍ ചിലര്‍ ശ്രമിച്ചെങ്കിലും നിരവധി പേര്‍ നവീനും ജാനകിക്കും പിന്തുണയുമായി എത്തിയിരുന്നു.

സാമൂഹികവും മാനുഷികവുമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന യുഎന്‍ ജനറല്‍ അസംബ്ലിയുടെ മൂന്നാമത്തെ സമിതിയുടെ അനൗപചാരിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. എല്ലാവരുടേയും സാസ്‌കാരിക അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ക്രിയാത്മകമായ ഒന്നാണ് ഈ വീഡിയോയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തരമൊരു സാഹചര്യത്തില്‍ നൃത്തം ചെയ്യാന്‍ ധൈര്യം കാണിച്ചതിന് രണ്ട് യുവാക്കള്‍ക്ക് ഒരുവശത്ത് പിന്തുണയും മറുവശത്ത് സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷവും നേരിടേണ്ടി വന്നു. അവരെ ‘ഡാന്‍സ് ജിഹാദ്’ എന്ന് ചിലര്‍ കുറ്റപ്പെടുത്തി.

21-ാം നൂറ്റാണ്ടില്‍ വിവേചനമില്ലാതെ എല്ലാവരുടെയും സാംസ്‌കാരിക അവകാശങ്ങള്‍ ഉറപ്പുനല്‍കാനുള്ള ഒരേയൊരു മാര്‍ഗം സാംസ്‌കാരിക കൂടിച്ചേരലുകളും ക്രിയാത്മകതകളും ശക്തമായി സംരക്ഷിക്കുക എന്നതാണെന്നും കരിമ ബെന്നൂന്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments