
സ്വന്തം ലേഖിക
ചെന്നൈ: അപകടത്തില്‍ പെട്ട് കാട്ടില്‍ ഒറ്റയ്ക്കായി പോയ കുട്ടിയാനയെ രക്ഷിച്ച് അമ്മയുടെ അടുത്തെത്തിച്ച ഉദ്യോഗസ്ഥനോട് നന്ദി പറയുന്ന ആനക്കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
തമിഴ്നാട്ടിലെ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്നേഹത്തിന് ഭാഷയില്ലെന്ന കുറിപ്പോടെയാണ് പര്‍വീണ്‍ കസ്വാന് വീഡിയോ പോസ്റ്റ് ചെയ്തത്. ആനക്കുട്ടിയെ സുരക്ഷിതമായി അമ്മയുടെ അടുത്തെത്തിച്ച് മടങ്ങുമ്ബോഴായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥന്റെ കാലില്‍ സ്നേഹത്തോടെ തുമ്ബിക്കൈ കൊണ്ട് കുട്ടിയാന ചുറ്റിപ്പിടിച്ചത്.
12 അടിയോളം താഴ്ചയുള്ള കുഴിയിലായിരുന്നു കുട്ടിയാന വീണത്. തമിഴ്നാട്ടിലെ മുതുമലയിലാണ് സംഭവം നടന്നത്.
ആനകളുടെ തുടര്‍ച്ചയായ ചിന്നം വിളി കേട്ടുകൊണ്ട് സമീപവാസികള്‍ ചെന്നപ്പോഴാണ് കുട്ടിയാന കുഴിയില്‍ വീണത് കാണുന്നത്. വിവരമറിഞ്ഞ് വനപാലകര്‍ എത്തി കുഴിയുടെ സമീപത്തെ മണ്ണിടിച്ച് കളഞ്ഞാണ് കുട്ടിയാനയെ രക്ഷിച്ചത്.
തിരികെ അമ്മയുടെ അടുത്തെത്തി മടങ്ങാന്‍ നേരമാണ് കുട്ടിയാന ഉദ്യോഗസ്ഥരോട് സ്നേഹം പ്രകടിപ്പിച്ചത്. അമ്മയുടെ അടുത്തെത്തിച്ച ഉദ്യോഗസ്ഥനോട് നന്ദി പറയുന്ന ആനക്കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയ ഇരുകൈയും നീട്ടി സ്വീകരിച്ചു.



