video
play-sharp-fill

മാതാപിതാക്കൾ ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ കുട്ടി ചോക്ലേറ്റ് വാങ്ങാനായി കടയിലേക്ക് പോയി; തിരികെയെത്താത്ത കുട്ടിയ്ക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്;  ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ ഏഴുവയസുകാരന്റെ മൃതദേഹം കണ്ടെത്തിയത് വീടിന് സമീപത്തുള്ള സെപ്റ്റിക് ടാങ്കിൽ നിന്ന്

Spread the love

സ്വന്തം ലേഖകൻ

ഹൈദരാബാദ് : കഴിഞ്ഞ ദിവസം കാണാതായ ഏഴുവയസുകാരന്റെ മൃതദേഹം വീടിന് സമീപത്തുള്ള സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തി. ഹൈദരാബാദ് സെരിലിങ്ങമ്പള്ളിയിലാണ് സംഭവം. കുട്ടിയെ കാണാതായ ശേഷം മാതാപിതാക്കൾ പ്രദേശമാകെ തിരഞ്ഞെങ്കിലും കണ്ട് കിട്ടാതെ വന്നതിനാൽ പോലീസിൽ അറിയിക്കുകയായിരുന്നു.

മാതാപിതാക്കൾ ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ കുട്ടി ചോക്ലേറ്റ് വാങ്ങാനായി കടയിലേക്ക് പോയി. എന്നാൽ ഏറെ നേരമായും കുട്ടി തിരികെ വരാത്തതിനെ തുടർന്ന് മാതാപിതാക്കൾ കടയിൽ പോയി അന്വേഷിച്ചു. എന്നാൽ കുട്ടി കടയിൽ എത്തിയിട്ടില്ല എന്നാണ് കടയുടമയിൽ നിന്നും അറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസിനെ അറിയിച്ചതിനെ തുടർന്ന് അപകടത്തിൽപ്പെട്ടതാകാമെന്ന സംശയത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അതിന്റെ ഭാഗമായി സെപ്റ്റിക് ടാങ്കിൽ പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. പട്ടം പറത്തി കളിക്കുന്ന കുട്ടിയെയാണ് അവസാനമായി കണ്ടത്. അതിനിടയിൽ അബദ്ധത്തിൽ കാൽ വഴുതി വീണ് മരിച്ചതാകാമെന്ന് പോലീസ് പറഞ്ഞു.