ചാരായക്കേസ് ലഘൂകരിച്ചതിന് പ്രത്യുപകാരം; എക്‌സൈസ് ഓഫീസര്‍ക്കും കുടുംബാംഗങ്ങൾക്കും റിസോര്‍ട്ടില്‍ പൂജ അവധി ആഘോഷം; ഓഫീസര്‍ ഇടപെട്ട് ഒഴിവാക്കിയത് മൂന്ന് പ്രധാന പ്രതികളെയെന്ന് ആക്ഷേപം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

അടിമാലി: ചാരായക്കേസ് ഒതുക്കി തീർത്തതിന് എക്‌സൈസ് ഓഫീസര്‍ക്കും കൂട്ടാളികള്‍ക്കും റിസോര്‍ട്ടില്‍ പൂജ അവധിയുടെ ആഘോഷം.

ചിത്തിരപുരത്തെ റിസോര്‍ട്ടിലാണ് എക്‌സൈസ് ഉദ്യോഗസ്ഥനും, കുടുംബാംഗങ്ങളും, സുഹൃത്തുക്കളും പൂജ അവധി ആഘോഷിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലുമാസം മുന്‍പ് ഈ റിസോര്‍ട്ടില്‍ നിന്നു 80 ലിറ്റര്‍ വാറ്റുചാരായം പിടിച്ചിരുന്നു. നാല് പ്രതികളെയും മൂന്നാര്‍ എക്‌സൈസ് സംഘം പിടിച്ചു. എന്നാല്‍, എക്‌സൈസിലെ പ്രധാന ഉദ്യോഗസ്ഥന്‍, പ്രധാനപ്പെട്ട മൂന്ന് പ്രതികളെ ഒഴിവാക്കി. ഒരാളെമാത്രം പ്രതിയാക്കി. ചാരായത്തിന്റെ അളവും കുറച്ചുകാണിച്ചു.

റിസോര്‍ട്ടുകാര്‍ക്ക് അനുകൂലമാക്കിയാണ് കേസെടുത്തതെന്ന ആക്ഷേപവുമായി എക്‌സൈസിലെ കീഴ്ജീവനക്കാര്‍ തന്നെ അന്ന് രംഗത്തു വന്നിരുന്നു. അന്ന് കേസില്‍ കൃത്രിമം കാണിച്ചതിന് ഇപ്പോള്‍ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്.

ഈ ഉദ്യോഗസ്ഥനാണ് കുടുംബസമേതം രണ്ടുദിവസമായി ഇതേ റിസോര്‍ട്ടില്‍ തന്നെ പൂജാ അവധി ആഘോഷിക്കുന്നത്. ഇത് അന്നു ചെയ്ത ഉപകാരത്തിന് പ്രത്യുപകാരമാണെന്ന് എക്‌സൈസ് ജീവനക്കാര്‍ പറയുന്നു.