play-sharp-fill
മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ട് പ്രയോജനമുള്ളത് കുഞ്ഞനന്തന്മാർക്ക് മാത്രം; രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ട് പ്രയോജനമുള്ളത് കുഞ്ഞനന്തന്മാർക്ക് മാത്രം; രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെകൊണ്ട് ഈ നാട്ടിൽ പ്രയോജനമുള്ളത് ടിപി കേസിലെ പ്രതികൾക്ക് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജയിലുകളിൽ വർഷങ്ങളായി പരോൾ ലഭിക്കാനായി സ്ത്രീകളുൾപ്പെടെയുള്ളവർ കാത്തിരിക്കുമ്പോൾ കുഞ്ഞനന്തനടക്കമുള്ള ടി.പി.കേസിലെ പ്രതികൾക്ക്, ജയിലിന് പുറത്ത് സുഖവാസവും, സുഖചികിത്സയും ഉറപ്പ് വരുത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിണറായി വിജയൻ മുഖ്യമന്ത്രിയായത് കൊണ്ട് ഈ നാട്ടിൽ ആർക്കെങ്കിലും പ്രയോജനമുണ്ടായിട്ടുണ്ടെങ്കിൽ അത് ടി പി കേസിലെ പ്രതികൾക്ക് മാത്രമാണ്. ചട്ടം ലംഘിച്ച കുഞ്ഞനന്തന് അനുവദിച്ച പരോൾ ഉടൻ റദ്ദാക്കി ജയിലിലേക്ക് തിരിച്ചയക്കണം. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സി പി എം നേതാവ് പി കെ കുഞ്ഞനന്തന് നിരന്തരം പരോൾ നീട്ടി നൽകുന്നതിലൂടെ ജനാധിപത്യത്തെയും, നിയമ വ്യവസ്ഥയെയും വെല്ലുവിളിക്കുയാണ് സി പി എം നേതൃത്വത്തിലുള്ള സർക്കാർ ചെയ്യുന്നത്. ഭരണത്തിന്റെ ബലത്തിൽ പരോൾ കഴിഞ്ഞിട്ടും പി കെ കുഞ്ഞനന്തനെ ജയിലിലേക്ക് തിരിച്ച് കൊണ്ടുവരില്ലെന്ന് പിണറായി സർക്കാർ പ്രതിജ്ഞയെടുത്തിരിക്കുകയാണ്. പരോൾ നൽകി നാൽപ്പത് ദിവസം കുഞ്ഞനന്തനെ വീട്ടിൽ താമസിപ്പിച്ച ശേഷം വീണ്ടും അഞ്ച് ദിവസം കൂടി പരോൾ നീട്ടി നൽകിയിരിക്കുകയാണ്. ഇതിനകം തന്നെ ഒരു വർഷത്തിലധികം കാലം പി കെ കുഞ്ഞനന്തൻ ജയിലിന് വെളിയിലായിരുന്നു. കുഞ്ഞനന്തന് തോന്നുമ്‌ബോഴൊക്കെ ജയിലിന് പുറത്ത് പോകാം എന്നാണ് സർക്കാർ നിലപാട്. കേരളത്തിലെ ജയിലുകളിൽ വർഷങ്ങളായി പരോൾ ലഭിക്കാനായി സ്ത്രീകളുൾപ്പെടെയുള്ളവർ കാത്തിരിക്കുമ്‌ബോൾ കുഞ്ഞനന്തനടക്കമുള്ള ടി.പി.കേസിലെ പ്രതികൾക്ക്, ജയിലിന് പുറത്ത് സുഖവാസവും, സുഖചികൽസയും ഉറപ്പ് വരുത്തുകയാണ് സർക്കാർ ചെയ്യുന്നത്. ഇത് നിയമവാഴ്ചയെ തകർക്കുന്ന നടപടിയാണ്.