video
play-sharp-fill

ഇഷ്ടികയും വിറകും അടുക്കി ചിതയൊരുക്കി വീട്ടമ്മ ആത്മഹത്യ ചെയ്തു

ഇഷ്ടികയും വിറകും അടുക്കി ചിതയൊരുക്കി വീട്ടമ്മ ആത്മഹത്യ ചെയ്തു

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധിക ഇഷ്ടികയും വിറകും അടുക്കി ചിതയൊരുക്കി ആത്മഹത്യ ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആലപ്പുഴ തുറവൂർ സ്വദേശി ലീല (72) സ്വയം ചിത ഒരുക്കി ആത്മഹത്യ ചെയ്തത്. ശനിയാഴ്ച പകൽ ഇവർ ചിതയൊരുക്കുന്നത് അയൽവാസികൾ കണ്ടിരുന്നു. എന്നാൽ അയൽവാസികൾ ചോദിച്ചപ്പോൾ ലീല പറഞ്ഞത് താൻ വിറക് അടുക്കുകയാണ് എന്നും ഇഷ്ടിക അടുക്കി വിറക് വെച്ചത് എന്തിനെന്ന് ചോദിച്ചപ്പോൾ അത് ചിതലരിക്കാതിരിക്കാൻ വേണ്ടിയാണെന്നുമായിരുന്നു മറുപടി.

വിറക് അടുക്കി മീതേ പഴയ ജനൽ വച്ചശേഷം അതിനു മുകളിൽ കയറി നിന്ന് ദേഹത്തു മണ്ണെണ്ണ ഒഴിച്ചു കത്തിക്കുകയായിരുന്നു. രാത്രി 9 നു തീ ആളിപ്പടരുന്നതു കണ്ട് അയൽവാസികൾ എത്തിയപ്പോഴാണു സമീപത്തെ വാഴച്ചുവട്ടിൽ ലീലാമണി ഗുരുതരാവസ്ഥയിൽ കിടക്കുന്നതു കണ്ടെത്തിയത്.തുടർന്ന് തുറവൂർ ഗവ. ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും രക്ഷിക്കാനായില്ല. സ്വയം ചിതയൊരുക്കി തീകൊളുത്തി ജീവനൊടുക്കിയതായി കുത്തിയതോട് പൊലീസ് കേസെടുത്തു. മക്കൾ: സജി, സാലി, പരേതനായ സതീശൻ. മരുമക്കൾ: സദു, രാജി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group