ഒരുമാസം മുൻപ് വരൻ ന്യുമോണിയ ബാധിച്ച് മരിച്ചു; മൃതദേഹം കാണാനെത്തിയ ശേഷം പ്രതിശ്രുത വധു മടങ്ങിപ്പോയില്ല; വധുവി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വെഞ്ഞാറമൂട്: യു​വ​തിയെ​ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി. തി​രു​വ​ല്ല സ്വ​ദേ​ശി സ്റ്റെഫി ജോ​ര്‍ജ് (24) ആ​ണ് മ​രി​ച്ച​ത്.

പു​ല്ലമ്പാറ മു​ക്കി​ടി​ലി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന യു​വാ​വു​മാ​യി സ്റ്റെഫിയുടെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞി​രു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരുമാസം മുന്‍പ് പ്രതിശ്രുത വരന്‍ ന്യുമോണിയ ബാധിച്ച് മരിച്ചിരുന്നു. ഇപ്പോള്‍ പ്രതിശ്രുത വധു വരന്റെ വീട്ടില്‍ തൂങ്ങിമരിച്ചു.

തിരുവല്ല സ്വദേശി സ്‌റ്റെഫി ജോര്‍ജ് (24) ആണ് മരിച്ചത്. പുല്ലമ്പാറ മുക്കിടിലില്‍ വാടകക്ക് താമസിക്കുന്ന യുവാവുമായി ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

പ്രതിശ്രുത വരന്‍ മരിച്ചതറിഞ്ഞ് മൃതദേഹം കാണാനെത്തിയ യുവതി പിന്നീട് മടങ്ങിപ്പോയില്ല. അന്നേ ദിവസം മുതല്‍ അസ്വസ്ഥയായിരുന്നു.

ബുധനാഴ്ച രാത്രി 11ഓടെ വീട്ടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.