ഒടിപി ലഭിച്ച് 48 മണിക്കൂറിനുള്ളിൽ മദ്യം വാങ്ങാം; ഓൺലൈൻ ബുക്ക് ചെയ്തവർക്കായി പ്രത്യേക കൗണ്ടറുകൾ; ഓൺലൈൻവഴി വിദേശ മദ്യം വാങ്ങാൻ ബുക്ക് ചെയ്യേണ്ട വെബ്‌സൈറ്റ് ചുവടെ…

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം : ഓൺലൈൻവഴിയുള്ള വിദേശ മദ്യവിൽപ്പന വ്യാപിപ്പിച്ച് കൺസ്യൂമർഫെഡ്. സംസ്ഥാനത്തെ മുഴുവൻ കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിലേക്കും പുതിയ സംവിധാനം വ്യാപിപ്പിച്ചു. fl.consumerfed.in എന്ന വെബ്‌സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്.

ആദ്യ ഇടപാടിന് രജിസ്‌ട്രേഷൻ നിർബന്ധമാണ്. ഓൺലൈൻവഴി പണം അടയ്ക്കണം. നടപടികൾ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന ഒടിപിയുമായി അതത് കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിലെത്തി മദ്യം വാങ്ങാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓൺലൈൻ ബുക്ക് ചെയ്തവർക്കായി പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഒടിപി ലഭിച്ച് 48 മണിക്കൂറിനുള്ളിൽ മദ്യം വാങ്ങണം. മദ്യം വാങ്ങാൻ ഇനി ക്യൂ നിൽക്കേണ്ട ആവശ്യമില്ലെന്ന് കൺസ്യൂമർഫെഡ് എംഡി ഡോ. എസ് കെ സനൽ പറഞ്ഞു.