
സ്വന്തം ലേഖിക
തിരുവനന്തപുരം: സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയിൽ പറഞ്ഞു.
സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖ തയ്യറായതായും മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാ സ്കൂളുകളിലും പിടിഎയുടെയും സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് ഉച്ചഭക്ഷണ വിതരണം നടപ്പാക്കും.
ശനിയാഴ്ച ദിവസങ്ങളിലും ഉച്ചവരെ ക്ലാസുകള്‍ ഉണ്ടാകും. ഒരു ബെഞ്ചില്‍ രണ്ടുപേര്‍ എന്ന രീതിയില്‍ ആയിരിക്കും ക്രമീകരണങ്ങള്‍. കൂട്ടം ചേരാന്‍ അനുവദിക്കില്ല.
സ്കൂളിന് മുന്നിലെ കടകളില്‍ പോയി ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഓട്ടോയില്‍ രണ്ട് കുട്ടികളില്‍ കൂടുതല്‍ പാടില്ല. രോഗത്തിന്റെ ചെറിയ ലക്ഷണം ഉണ്ടെങ്കില്‍ പോലും കുട്ടികളെ സ്കൂളില്‍ വിടരുത്.
ശശീര ഊഷ്മാവ്, ഓക്സിജന്‍ എന്നിവ പരിശോധിക്കാന്‍ സംവിധാനം ഒരുക്കും. ക്ലാസ് റൂമുകള്‍ക്ക് മുന്നില്‍ കൈ കഴുകാന്‍ സോപ്പും വെള്ളവും ഉണ്ടാകും.
സ്കൂള്‍ വൃത്തിയാക്കാന്‍ ശുചീകരണ യജ്ഞം നടത്തും. സ്കൂള്‍ തുറക്കും മുന്‍പ് സ്കൂള്‍തല പിടിഎ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.



