മോൻസൺ മാവുങ്കൽ ബന്ധം മുതൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഹണി ട്രാപ്പ് കേസ് വരെ; വിവാദങ്ങളിൽ മുങ്ങി നിൽക്കേ പൊലിസ് ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി; എസ് എച്ച് ഒമാർ മുതൽ ഡിജിപി വരെയുള്ളവർ പങ്കെടുക്കും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം:മോൻസൺ മാവുങ്കലും മുതിർന്ന പൊലിസുകാരും തമ്മിലുള്ള ബന്ധവും, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വരെ ഉൾപ്പെട്ട ഹണി ട്രാപ്പ് വിവാദങ്ങളിലും പൊലീസ് സേന മുങ്ങി നിൽക്കേ ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി.

വൈകീട്ട് മൂന്നരയ്ക്ക് ചേരുന്ന യോഗത്തില്‍ എസ്‌എച്ച്‌ഒ മുതല്‍ ഡിജിപി വരെയുള്ളവര്‍ ഓണ്‍ലൈനായി പങ്കെടുക്കും. മോണ്‍സന്‍ മാവുങ്കലുമായുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധം ചര്‍ച്ചയാകുന്നതിനിടെയാണ് മുഖ്യമന്ത്രി സേനാംഗങ്ങളുടെ യോഗം വിളിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുരാവസ്തു തട്ടിപ്പിനൊപ്പം, പൊലീസ് ഉള്‍പ്പെട്ട ഹണിട്രാപ്പ് കേസ് അടക്കമുള്ള ആരോപണങ്ങളും ചര്‍ച്ചയാകും.

മോണ്‍സന്‍ മാവുങ്കലും മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും തമ്മിലെ ബന്ധത്തിന്‍റെ കടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത് സര്‍ക്കാരിനെ വെട്ടിലാക്കിക്കഴിഞ്ഞു. ഇൻ്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും മോണ്‍സൻ്റെ വീടുകള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ ബെഹ്റ നിര്‍ദ്ദേശിച്ചതും.

മുന്‍ ഡിഐജി സുരേന്ദ്രനും മോണസണുമായുള്ള ബന്ധവും കേസ് അട്ടിമറിക്കാന്‍ ഐജി ലക്ഷ്മണ്‍ ഇടപെട്ടതുമെല്ലാം സംസ്ഥാന പൊലീസിനെ തന്നെ പരുങ്ങലിലാക്കിയിരിക്കുകയാണ്. മോണ്‍സനെതിരായ പീഡന പരാതി പൊലീസുകാര്‍ ഒതുക്കിയെന്ന ഇരയുടെ ആരോപണവും സേനക്കാകെ നാണക്കേടായി മാറി.

പുരാവസ്തു തട്ടിപ്പിനൊപ്പം അടുത്തിടെ ഉയര്‍ന്ന മുതിർന്ന പൊലീസുകാർ ഉള്‍പ്പെട്ട ഹണിട്രാപ്പ് കേസ് അടക്കമുള്ള ആരോപണങ്ങള്‍ കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.