ഫെയ്സ് ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് ചേർത്തലയിലെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ഹണി ട്രാപ്പിൽ കുടുക്കി; വൈക്കത്തെ ബിസിനസുകാരനെ കുടുക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ; ഹണി ട്രാപ്പുകാരി രഞ്ജിനിയടക്കമുള്ളവർ ഉടൻ പിടിയിലാകുമെന്ന് പൊലീസ്

ഫെയ്സ് ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് ചേർത്തലയിലെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ഹണി ട്രാപ്പിൽ കുടുക്കി; വൈക്കത്തെ ബിസിനസുകാരനെ കുടുക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ; ഹണി ട്രാപ്പുകാരി രഞ്ജിനിയടക്കമുള്ളവർ ഉടൻ പിടിയിലാകുമെന്ന് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

വൈക്കം: വൈക്കം സ്വദേശിയായ ബിസിനസുകാരനെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസിലെ പ്രതികളില്‍ ഒരാൾ പൊലീസ് പിടിയിൽ.

എറണാകുളം ഞാറയ്ക്കല്‍ വൈപ്പിന്‍ പുതുവൈപ്പ് തോണി പാലത്തിനു സമീപം തുറക്കയ്ല്‍ ജസ്ലിന്‍ ജോസി ആണ് പിടിയിലായത്. കാസര്‍കോട് അമ്പലത്തറ സ്വദേശിനി രഞ്ജിനി, കാത്തിരപ്പള്ളി കൂവപള്ളി സ്വദേശി സുബിന്‍ കൃഷ്ണന്‍, ഞാറക്കല്‍ സ്വദേശി ജോസ്ലിന്‍ എന്നിവരാണ് തട്ടിപ്പ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിസിനസുകാരനില്‍നിന്നും പണം വാങ്ങാനെത്തിയ ജസ്ലിന്‍ ജോസി ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ഞായറാഴ്ച ചേര്‍ത്തലയിലെ ലോഡ്ജില്‍ വച്ചായിരുന്നു സംഭവം. വൈക്കം സ്വദേശിയായ ബിസിനസുകാരനെ ഫോണിലൂടെ പരിചയപ്പെട്ട രഞ്ജിനി പ്രണയം നടിച്ച്‌ കുടുക്കുകയായിരുന്നു. ഞായറാഴ്ച തവണക്കടവിലെത്തിയ ബിസിനസുകാരനെ രഞ്ജിനി ചേര്‍ത്തലയിലെ ലോഡ്ജിലേക്കു കൂട്ടി കൊണ്ടുപോയി. സുബിനും കൃഷ്ണനും പിന്നാലെ ഇവര്‍ താമസിച്ച മുറിയിലെത്തി യുവതിക്കൊപ്പമുള്ള നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി.

20 ലക്ഷം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വൈക്കത്തെ വീട്ടിലെത്തി ബിസിനസുകാരന്‍ 1.35 ലക്ഷം ഇവര്‍ക്കു കൈമാറി. ബിസിനസുകാരനോട് യുവതിയുടെ കൂട്ടാളികള്‍ വൈക്കം ബോട്ടുജെട്ടിക്കു സമീപത്തു വച്ചു പണത്തെ ചൊല്ലി കലഹിച്ചിരുന്നു.

കൈയിലുള്ളതെല്ലാം നഷ്ടപ്പെട്ട 57 കാരന്‍ ജീവിതം തകരാതിരിക്കാന്‍ കടം വാങ്ങിയും ഇവര്‍ക്കു നല്‍കേണ്ട സ്ഥിതിയിലെത്തിയതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.ബാക്കി പണം കൈപ്പറ്റാന്‍ വെള്ളിയാഴ്ച സംഘം വൈക്കത്തെ വീട്ടിലെത്തിയപ്പോഴാണ് ജസ്ലിന്‍ പിടിയിലായത്.
പൊലീസിനെ കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ കാറില്‍ രക്ഷപ്പെട്ടു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. നാണക്കേടുമൂലം പലരും പരാതി നല്‍കാന്‍ മടിച്ചതോടെ സംഘം തട്ടിപ്പ് തുടര്‍ന്നു. യുവതി അടക്കമുള്ളവര്‍ ഉടന്‍ പിടിയിലാകുമെന്ന് വൈക്കം ഡിവൈഎസ്‌പി എ.ജെ.തോമസ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.