വീട്ടില്‍ കൂട്ടിലിട്ട് വളര്‍ത്തിയ തത്തയെ കസ്റ്റഡിയിലെടുത്തു; വെള്ളൂർ സ്വദേശിക്കെതിരെ കേസ്; കോടതി ഉത്തരവ് വന്നാലുടൻ പറത്തി വിടും

Spread the love

തൃശൂർ: വീട്ടില്‍ കൂട്ടിലിട്ട് വളര്‍ത്തിയ തത്തയെ കസ്റ്റഡിയിലെടുത്ത് കേസെടുത്തു.

video
play-sharp-fill

മാള പുത്തൻചിറ വെള്ളൂർ സ്വദേശി നടുമുറി സർവനെതിരെ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരാണ് കേസ് എടുത്തത്. അയൽവാസിയുടെ പരാതിയെത്തുടർന്ന് ഫോറസ്റ്റ് വിജിലൻസിന്റെ നിർദേശ പ്രകാരമാണ് നടപടി.

തത്തയെ ചാലക്കുടി കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷന്‍ ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അകമലയിലെ വനംവകുപ്പിന്റെ വെറ്ററിനറി ക്ലിനിക്കില്‍ ശനിയാഴ്ചയാണ് തത്തയെ എത്തിച്ചത്. സുരക്ഷ മുന്‍നിര്‍ത്തിയാണ് വനം വെറ്ററിനറി ഡോക്ടര്‍ ഡേവിഡ് അബ്രഹാമിന് തത്തയെ കൈമാറിയത്.

തത്തയെയോ മറ്റു വന്യജീവികളെയോ വളർത്തുന്നതു വന്യജീവി സംരക്ഷണ നിയമ പ്രകാരം 3 വർഷം മുതൽ തടവു ശിക്ഷയും 25000 രൂപ പിഴയും കിട്ടാവുന്ന കുറ്റമാണ്.

ഷെഡ്യൂൾ നാലിലാണ് തത്ത ഉൾപ്പെടുന്നത്. കുറ്റമാണെന്നു തിരിച്ചറിയാതെ ഒട്ടേറെപ്പേർ തത്തയെ വളർത്തുന്നുണ്ട്.

ചാലക്കുടി കോടതിയില്‍ കേസ് സമര്‍പ്പിച്ചു. കോടതി ഉത്തരവ് വാങ്ങി തത്തയെ പറത്തിവിടും.